സൗദിയില്‍ വെടിവെപ്പ്; ആറു പേര്‍ കൊല്ലപ്പെട്ടു
ഇരു വിഭാഗം തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ആറ് സ്വദേശികള്‍ കൊല്ലപ്പെട്ടത്

സൗദിയിലെ അസീര്‍ പ്രവിശ്യയിലുണ്ടായ വെടിവെപ്പ് കുടുംബങ്ങള്‍ തമ്മിലുള്ള കലഹത്തിന് ശേഷമായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ആറു സ്വദേശികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തതായും അതികൃതര്‍ അറിയിച്ചു. തര്‍ക്ക സ്ഥലത്ത് വേട്ടയാടുന്നതിനെ ചെല്ലിയുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലേക്ക് എത്തിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അസീര്‍ പ്രവിശ്യയിലെ അല്‍ അമോവാ ഗവര്‍ണറേറ്റിലാണ് ഇന്നലെ സംഭവം നടന്നത്. വെടിവെപ്പിന് ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
യമനിലെ ഹൂത്തികളുമായി നിരന്തര ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമാണ് അസീര്‍ പ്രവിശ്യയിലെ അതിര്‍ത്തി പ്രദേശങ്ങള്‍. നിരന്തരമായി ഡ്രോണ്‍ ആക്രമണങ്ങള്‍ ഈ മേഖലയില്‍ പതിവാണ്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്ന വരികയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Adjust Story Font
16

