സൗദിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ഇതോടെ കോവിഡ് ബാധിച്ച് സൗദിയില്‍ മരണപ്പെടുന്ന മലയാളികളുടെ എണ്ണം 29 ആയി.

സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ഓച്ചിറ കൃഷ്ണപുരം സ്വദേശി ബാബു തമ്പിയാണ് മരിച്ചത്. 48 വയസായിരുന്നു. ദമ്മാം ജുബൈല്‍ മുവാസാത്ത് ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. രണ്ടാഴ്ച് മുമ്പാണ് ഇദ്ദേഹം കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടിയത്.
പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സ തുടരുന്നതിനിടെ ഗുരുതരാവസ്ഥയിലാവുകയായിരുന്നു. അഞ്ച് ദിവസത്തോളമായി തീവ്രപരിചരണ വിഭാഗത്തിലാണ് കഴിഞ്ഞിരുന്നത്. പത്ത് വര്‍ഷമായി ജുബൈലില്‍ മിനിവാന്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം.
ഇതോടെ കോവിഡ് ബാധിച്ച് സൗദിയില്‍ മരണപ്പെടുന്ന മലയാളികളുടെ എണ്ണം 29 ആയി.
Next Story
Adjust Story Font
16

