സൗദി അറേബ്യയില്‍ കോവിഡ് രോഗ മുക്തരുടെ എണ്ണത്തില്‍ ഇന്ന് റെക്കോര്‍ഡ് വര്‍ധനവ്
കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണത്തിലും ഇന്ന് റക്കോർഡ് വർധനയാണുണ്ടായത്, ഇന്ന് മാത്രം 23 പേർ മരിച്ചു

സൗദി അറേബ്യയില്‍ കോവിഡ് രോഗ മുകതരുടെ എണ്ണത്തില്‍ ഇന്ന് റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണത്തിലും ഇന്ന് റക്കോർഡ് വർധനയാണുണ്ടായത്. ഇന്ന് മാത്രം 23 പേർ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 500 കടന്നു. ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം റെക്കോര്‍ഡ് രോഗമുക്തിയാണ് രേഖപ്പെടുത്തിയത്. 3559 പേര്‍ക്കാണ് ഇന്ന് മാത്രം രേഗം ഭേദമായത്. ഇതോടെ രാജ്യത്തെ രോഗം ഭേദമായവരുടെ എണ്ണം 62442 ആയി ഉയര്‍ന്നു.
നിലവില്‍ 22316 പേര്‍ മാത്രമാണ് ചികില്‍സയില്‍ തുടരുന്നത്. കോവ്ഡ് കാരണം മരിക്കുന്നവരുടെ നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മാത്രം 23 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. രണ്ട് മലയാളികളാണ് ദമാമിലും ജിദ്ദയിലുമായി മരണപ്പെട്ടത്. ഇതോടെ രാജ്യത്താകെ മരിച്ചവരുടെ എണ്ണം 503 ആയി ഉയര്‍ന്നു. 1877 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതര്‍ 85261 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വ്യാപക രോഗ പരിശോധനകളും പ്രതിരോധ നടപടികളുമാണ് രാജ്യത്തിന്റെ വിവധ ഭാഗങ്ങളിലായി സ്വീകരിച്ചു വരുന്നത്.
Adjust Story Font
16

