കോവിഡ് ബാധിച്ച് സൗദിയിൽ ഒരു മലയാളി കൂടി മരിച്ചു
മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡോമിനിക് (38) ആണ് മരിച്ചത്.

കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡോമിനിക് (38) ആണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 169 ആയി.
പനിയും ശ്വാസതടസ്സവും മൂലം ദവാദ്മി ജനറൽ ആശുപത്രിയിൽ കഴിഞ്ഞ മാസം 17 മുതൽ ചികിത്സയിലായിരുന്നു ഡൊമിനിക്. ന്യൂമോണിയ മൂർച്ഛിച്ചതിനാൽ മെയ് 25ന്തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതോടെ മരണം സംഭവിച്ചു.
ये à¤à¥€ पà¥�ें- സൗദി അറേബ്യയില്‍ കോവിഡ് രോഗ മുക്തരുടെ എണ്ണത്തില്‍ ഇന്ന് റെക്കോര്‍ഡ് വര്‍ധനവ്
സൗദി അരാംകോയുടെ അൽയമാമ പ്രൊജക്ടിൽ ജീവനക്കാരനായിരുന്നു. 18 വർഷമായി അൽയമാമ കമ്പനിയിൽ സൂപർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. ഏപ്രിലിൽ നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. പിതാവ്: ജോൺ. മാതാവ്: മേരിക്കുട്ടി. ഭാര്യ: റൂബി. മക്കൾ: ആൽവിന, അയന.
Next Story
Adjust Story Font
16

