സൗദിയില്‍ നിന്നുള്ള നാലാംഘട്ട വിമാനസര്‍വീസ് പ്രഖ്യാപിച്ചു
എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മുന്‍ഗണനയനുസരിച്ച് യാത്ര ചെയ്യാന്‍ സാധിക്കുക.

സൗദിയില്‍ നിന്നും നാട്ടിലേക്കുള്ള നാലാം ഘട്ട വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളിലേക്കായി ഇരുപത് സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ ഉണ്ടാവുക. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും ഉള്‍പ്പെടെ പതിനൊന്ന് സര്‍വീസുകളാണുള്ളത്.
ജൂണ്‍ പത്ത് മുതലാണ് അടുത്ത ഘട്ട സര്‍വീസ് ആരംഭിക്കുക. ആദ്യ ദിനത്തില്‍ റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കും ദമ്മാമില്‍ നിന്ന് കണ്ണൂരിലേക്കും ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്കും സര്‍വീസ് ഉണ്ടാകും. എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മുന്‍ഗണനയനുസരിച്ച് യാത്ര ചെയ്യാന്‍ സാധിക്കുക.
തൊട്ടടുത്ത ദിവസം റിയാദില്‍ നിന്ന് കണ്ണൂരിലേക്കും ദമ്മാമില്‍ നിന്ന് കെച്ചിയിലേക്കും ജിദ്ദയില്‍ നിന്ന് തിരുവനന്തപുരത്തേക്കുമാണ് സര്‍വീസ്. ജൂണ്‍ 12,13,14,15 തിയ്യതികളിലും കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തും. എന്നാല്‍ യാത്രയ്ക്ക ഉപയോഗിക്കുന്ന വിമാനങ്ങളെ കുറിച്ചോ യാത്രക്കാരുടെ എണ്ണം സംബന്ധിച്ചോ ഉള്ള വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.
ആദ്യ ഘട്ടങ്ങളില്‍ സര്‍വീസ് നടത്തിയിരുന്ന ചെറു വിമാനങ്ങള്‍ ഉപയോഗിച്ചാണ് യാത്രെയെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കൂടി പരിഗണിക്കുമ്പോള്‍ മലയാളികള്‍ക്ക് വീണ്ടും അവസരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതായും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.
Adjust Story Font
16

