പ്രതിഷേധം ഫലം കണ്ടു; ദമ്മാമില്‍ നിന്നുള്ള വന്ദേഭാരത് വിമാന നിരക്ക് കുറച്ചു
ഇരട്ടിയാക്കി വര്‍ധിപ്പിച്ച വിമാന നിരക്കാണ് പകുതിയാക്കി കുറച്ചത്

സൗദിയില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് വിമാന സര്‍വീസുകളുടെ വര്‍ധിപ്പിച്ച നിരക്കില്‍ എയര്‍ ഇന്ത്യ കുറവ് വരുത്തി. കഴിഞ്ഞ ദിവസം ദമ്മാമില്‍ നിന്നും കണ്ണൂരിലേക്കും കൊച്ചിയിലേക്കും ഈടാക്കിയിരുന്ന ഉയര്‍ന്ന നിരക്കിലാണ് കുറവ് വരുത്തിയത്. കണ്ണൂരിലേക്കും കൊച്ചിയിലേക്കും 34000 രൂപ ഈടാക്കിയിരുന്നിടത്ത് ശനിയാഴ്ച കോഴിക്കോട്ട് പോകുന്ന പുതിയ സര്‍വീസിന് 18000 രൂപ മാത്രമാണ് ഇപ്പോള്‍ ഈടാക്കുന്നത്. വിമാന നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചത് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം അമിത നിരക്കിനെതിരെ പ്രവാസികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ, സാമൂഹ്യ, പ്രാദേശിക കൂട്ടായ്മകളുടെ കടുത്ത പ്രതിഷേധത്തിനും ഇത് ഇടയാക്കിയിരുന്നു.
Next Story
Adjust Story Font
16

