സൗദിയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
എറണാകുളം പാനായിക്കുളം മേത്താനം സ്വദേശി അബ്ദുല്‍ റഹ്മാനാണ് മരിച്ചത്

സൗദി അറേബ്യയിലെ ജിദ്ദയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു. എറണാകുളം പാനായിക്കുളം മേത്താനം സ്വദേശി അബ്ദുല്‍ റഹ്മാനാണ് മരിച്ചത്. 58 വയസ്സായിരുന്നു.
ജിദ്ദയിലെ ഒബ്ഹൂറിലുള്ള കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ വെച്ചായിരുന്നു അന്ത്യം. നാല് ദിവസം മുന്‍പ് ന്യൂമോണിയ ബാധിച്ച് ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.
മഹജറിലുള്ള ടിഷ്യൂ പേപ്പര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 60 ആയി.
Next Story
Adjust Story Font
16

