Quantcast

നാട്ടിലേക്ക് പോകാന്‍ കോവിഡ് ടെസ്റ്റ് പ്രായോഗികമല്ലെന്ന് പ്രവാസി സംഘടനകള്‍

മറ്റു വഴികളില്ലെങ്കില്‍ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് റാപ്പിഡ് ടെസ്റ്റിന് ഇന്ത്യന്‍ എംബസി വഴി ശ്രമം നടത്തണണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    17 Jun 2020 1:37 AM IST

നാട്ടിലേക്ക് പോകാന്‍ കോവിഡ് ടെസ്റ്റ് പ്രായോഗികമല്ലെന്ന് പ്രവാസി സംഘടനകള്‍
X

സൗദിയില്‍ നിന്നും വിമാന യാത്രക്ക് മുന്നോടിയായി കോവിഡ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് പ്രായോഗികമല്ലെന്ന് സൗദിയിലെ നോര്‍ക്കയും ഇടത് സംഘടനകളും. പ്രായോഗിക നിര്‍ദേശം നടപ്പാക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

സൗദിയിലെ സാഹചര്യം സര്‍ക്കാറിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മറ്റു വഴികളില്ലെങ്കില്‍ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് റാപ്പിഡ് ടെസ്റ്റിന് ഇന്ത്യന്‍ എംബസി വഴി ശ്രമം നടത്തണണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാകണമെന്നും ഇടത് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story