Quantcast

സൌദിയിൽ കർഫ്യൂ പിൻവലിച്ചു; ജനജീവിതം സാധാരണ നിലയിലേക്ക്

രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ച് വരാൻ അനൂകൂലമായ സാഹചര്യമാണുള്ളതെന്ന കോവിഡ് സ്ഥിതി വിലയിരുത്തൽ സമിതിയുടെ നിർദ്ദേശപ്രകാരമാണ് കർഫ്യൂ പിൻവലിക്കാൻ സൌദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടത്.

MediaOne Logo

Web Desk

  • Published:

    21 Jun 2020 2:24 AM IST

സൌദിയിൽ കർഫ്യൂ പിൻവലിച്ചു; ജനജീവിതം സാധാരണ നിലയിലേക്ക്
X

കോവിഡ് വ്യാപനത്തിൻ്റെ ഭാഗമായി മാർച്ച് 23 മുതല്‍ സൌദിയിൽ നിലവിൽ വന്ന കർഫ്യൂ മൂന്ന് മാസത്തിന് ശേഷം പിന്‍വലിച്ചു. രോഗ വ്യാപനം കുറഞ്ഞ് തുടങ്ങിയതോടെ കഴിഞ്ഞ മാസം 26 മുതൽ ഘട്ടം ഘട്ടമായി കർഫ്യൂ നീക്കം ചെയ്തു തുടങ്ങി. രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ച് വരാൻ അനൂകൂലമായ സാഹചര്യമാണുള്ളതെന്ന കോവിഡ് സ്ഥിതി വിലയിരുത്തൽ സമിതിയുടെ നിർദ്ദേശപ്രകാരമാണ് കർഫ്യൂ പിൻവലിക്കാൻ സൌദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടത്.

നാളെ മുതൽ മൂന്നാം ഘട്ട ഇളവുകൾ പ്രാബല്യത്തിൽ വരുമെന്നും, ഇതോടെ ജനജീവിതം സാധാരണ നിലയിലെത്തുമെന്നും നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു. ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളുമുൾപ്പെടെ എല്ലാ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും കടകളും നാളെ രാവിലെ ആറ് മുതൽ പ്രർത്തിച്ചു തുടങ്ങും. എന്നാൽ ഉംറ തീർത്ഥാടനം, സന്ദർന വിസയിലെത്തൽ, അന്താരാഷ്ട്ര വിമാന സർവ്വീസ്, ഇരു ഹറമുകളിലേക്കുമുള്ള സന്ദർശനം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്കുള്ള നിയന്ത്രണം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിലവിലെ സ്ഥിതി മാറ്റമില്ലാതെ തുടരും. അതേ സമയം പുറത്തിങ്ങവുന്നവർ കൃത്യമായും നിബന്ധനകൾ പാലിക്കണം. മാസ്കില്ലാതെ പുറത്തിറങ്ങുന്നതിനും, 50ലേറെ പേര്‍ സംഘടിക്കുന്നതിനും പിഴ ഈടാക്കും. നിബന്ധന ലംഘിക്കുന്ന വിദേശികളെ പിഴ ഈടാക്കി നാട് കടത്തുകയും, വ്യാപാര സ്ഥാപനങ്ങളെ വന്‍തുക പിഴ ചുമത്തി സ്ഥാപനം അടിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു

TAGS :

Next Story