റാസൽഖൈമയിൽ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു

റാസൽഖൈമയിൽ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് റബീഹാണ് മരിച്ചത്. 21 വയസായിരുന്നു. കൊത്തിക്കൽ ഇബ്രാഹിം - ഷാഹിദ ദമ്പതികളുടെ മകനാണ്. ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ റബീഹ് ചികിത്സയിൽ കഴിയവെ ഇന്നാണ് മരിച്ചത്. റാക് ജൂലാൻ സാസ് സൂപ്പർമാർക്കറ്റിലെ ജീവനക്കാരനാണ്. സഹോദരങ്ങൾ : ജബ്ബാർ, മുബഷിറ, റാബിന. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

Next Story
Adjust Story Font
16

