Quantcast

കോവിഡ് ദുരിതകാലത്തും കൈവിട്ടില്ല; പ്രമുഖ വ്യവസായി എം.എ യൂസഫലിക്ക് മക്ക ഗവർണ്ണറുടെ ആദരം

പത്ത് ലക്ഷം സൗദി റിയാലാണ് എം.എ യൂസഫലി നൽകിയത്

MediaOne Logo

  • Published:

    13 July 2020 1:51 AM IST

കോവിഡ് ദുരിതകാലത്തും കൈവിട്ടില്ല; പ്രമുഖ വ്യവസായി എം.എ യൂസഫലിക്ക് മക്ക ഗവർണ്ണറുടെ ആദരം
X

പ്രമുഖ വ്യവസായിയായ എം.എ യൂസഫലിയെ മക്ക ഗവർണ്ണര്‍ ആദരിച്ചു. കോവിഡ് മൂലം ദുരിതത്തിലായ മക്കയിലെ കച്ചവടക്കാരെ സഹായിക്കുന്ന പദ്ധതിയിൽ പങ്കാളിത്തം വഹിച്ചതിനാണ് ആദരവ്.

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയെ മക്ക ഗവർണ്ണറും സൌദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരനാണ് ആദരിച്ചത്.

കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ മക്കയിലെ ചെറുകിട കച്ചവടക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സഹായം എത്തിക്കുന്നതിനായി ഗവർണ്ണറേറ്റിന്‍റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ 'ബിറന്‍ ബി മക്ക' പദ്ധതിയിൽ സജീവ പങ്കാളിത്തം വഹിച്ചതിനാണ് ആദരവ്.

പത്ത് ലക്ഷം സൗദി റിയാലാണ് ചെറുകിട കച്ചവടക്കാർക്ക് ആശ്വാസമെത്തിക്കുന്നതിനായി എം.എ യൂസഫലി ഈ പദ്ധതിയിലേക്ക് നൽകിയത്. മക്കയിലെ ഗവർണ്ണർ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ എം.എ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ജിദ്ദ റീജണൽ ഡയറക്ടർ റഫീഖ് യാരത്തിങ്കൽ, മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി.

TAGS :

Next Story