Quantcast

സൗദിയില്‍ കോവിഡ് ചികിത്സയില്‍ ബ്ലഡ് പ്ലാസ്മ ചികിത്സരീതിക്ക് പ്രചാരമേറുന്നു

ഇതിനകം 132രോഗികളെ പ്ലാസ്മ ഉപയോഗിച്ച് ചികില്‍സിച്ച് ഭേദമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു, ഈ രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും തുടക്കം കുറിച്ചതായും മന്ത്രാലയം അറിയിച്ചു

MediaOne Logo

  • Published:

    16 July 2020 2:23 AM IST

സൗദിയില്‍ കോവിഡ് ചികിത്സയില്‍  ബ്ലഡ് പ്ലാസ്മ ചികിത്സരീതിക്ക് പ്രചാരമേറുന്നു
X

സൗദിയില്‍ കോവിഡ് ചികില്‍സാ രംഗത്ത് ബ്ലഡ് പ്ലാസ്മ ഉപയോഗിച്ചുള്ള ചികില്‍സാ രീതിക്ക് പ്രചാരമേറുന്നു. ഇതിനകം 132രോഗികളെ പ്ലാസ്മ ഉപയോഗിച്ച് ചികില്‍സിച്ച് ഭേദമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും തുടക്കം കുറിച്ചതായും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഗവേഷണ കേന്ദ്രത്തിന്റെയും ഗവേഷകരുടെയും പങ്കാളിത്തത്തോടെ പഠന വിധേയമായാണ് ബ്ലഡ് പ്ലാസ്മ ചികില്‍സ നടത്തി വരുന്നത്. അസുഖം ഭേദമായ കോവിഡ് രോഗികളില്‍ നിന്നും പ്ലാസ്മ ശേഖരിച്ചാണ് ചികില്‍സക്ക് ഉപയോഗിക്കുന്നത്. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഇരുപതോളം ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ ഗവേഷണ ഭാഗമായി ചികില്‍സ നടത്തി വരുന്നത്. 132 പേര്‍ക്കാണ് ഇത് വഴി അസുഖം ഭേദമായത്.

ഗവേഷണത്തില്‍ പങ്കാളിത്തം വഹിക്കാന്‍ സജ്ജമാകുന്ന കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ചികില്‍സാ രീതി വ്യാപിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതിനായി പ്രത്യേകം വെബ്‌സൈറ്റും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇത് വഴി പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറാകുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായും കൂടുതല്‍ പേര്‍ ദാനം ചെയ്യാന്‍ തയ്യാറായി മുന്നോട്ട് വരുന്നുണ്ടെന്നും അതികൃതര്‍ പറഞ്ഞു. 18000 പേര്‍ ഇതിനകം വെബ്‌സൈറ്റ് സന്ദര്‍ശിച്ചിട്ടുണ്ട്. രോഗ ബാധയുടെ തുടക്കത്തില്‍ തന്നെ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ സുരക്ഷിതവും പ്രയോജനപ്രദവുമായ ചികില്‍സാ രീതിയായാണ് വിലയിരുത്തുന്നത്. എന്നാല്‍ കുടുതല്‍ ഫലങ്ങള്‍ ഉറപ്പ് വരുത്താന്‍ ഗവേഷണങ്ങള്‍ ഇനിയും പുരോഗമിക്കേണ്ടതുണ്ട്.

TAGS :

Next Story