Quantcast

സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികള്‍ കൂടി മരിച്ചു

ദമ്മാം, ജുബൈല്‍, റിയാദ് എന്നവിടങ്ങളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയതത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 115 ആയി

MediaOne Logo

  • Published:

    16 July 2020 1:25 AM IST

സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികള്‍ കൂടി മരിച്ചു
X

സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികള്‍ കൂടി മരിച്ചു. ദമ്മാം, ജുബൈല്‍, റിയാദ് എന്നവിടങ്ങളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയതത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 115 ആയി.കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട പേരും റിയാദില്‍ ഒരാളുമാണ് ഇന്ന് മരിച്ചത്. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി റെജി മാത്യ ആണ് ദമ്മാം അല്‍ഖോബാറില്‍ മരിച്ചത്. 45 വയസ്സ് പ്രായമായിരുന്നു.

കോവിഡ് ചികില്സയിലായിരിക്കേ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. 23 വര്‍ഷമായി അലൂമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ അല്‍ഖോബാറിലെ തന്നെ സ്വകാര്യ ക്ലിനിക്കില്‍ നേഴ്സായി ജോലി ചെയ്തു വരികയാണ്. തിരുവനന്തപുരം മംഗലപുരം സ്വദേശി വിളയില്‍ പുത്തന്‍വീട്ടില്‍ ഫസലുദീന്‍ ആണ് റിയാദിലെ അല്‍ഖര്‍ജില്‍ മരിച്ചത്. 54 വയസ്സ് പ്രായമായിരുന്നു. ഇന്‍ഡസ്ട്രിയല്‍ പ്രൊജക്ട് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. പത്തനംതിട്ട കുടമുക്ക് സ്വദേശി ബിനു കുഞ്ഞുപിള്ള ശ്യാം ആണ് ജുബൈലില്‍ മരിച്ചത്. 37 വയസ്സ് പ്രായമായിരുന്നു. കോവിഡ് സ്ഥിരീകരിച്ച് ചികില്‍സ തുടരുന്നതിനിടേ രോഗം മൂര്‍ച്ചിച്ചാണ് മരണം സംഭവിച്ചത്. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 115 ആയി.

TAGS :

Next Story