മക്ക നാളെ മുതല്‍ സുരക്ഷാ വലയത്തില്‍; പെര്‍മിറ്റുള്ളവര്‍ക്ക് മാത്രം പ്രവേശനം
കോവിഡ് സാഹചര്യം കൂടി പരിഗണിച്ച് കനത്ത പൊലീസ്, സൈനിക വിന്യാസമാണ് മക്കയിലുള്ളത്.

ഹജ്ജിന് മുന്നോടിയായി മക്കാ നഗരം നാളെ മുതല്‍ സുരക്ഷാ വലയത്തിലാകും. പെര്‍മിറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും ഇനി മക്കയിലേക്ക് പ്രവേശനം. കോവിഡ് സാഹചര്യം കൂടി പരിഗണിച്ച് കനത്ത പൊലീസ്, സൈനിക വിന്യാസമാണ് മക്കയിലുള്ളത്.
സാധാരണ ഹജ്ജിന് മൂന്ന് ദിവസം മുന്നേയാണ് മക്കയില്‍ പൊലീസ്, സൈനിക വിന്യാസം ഉണ്ടാവുക. ഇത്തവണയിത് 14 ദിവസം മുന്നേ ശക്തമാക്കി. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന മിന, മുസ്ദലിഫ, അറഫ എന്നീ ഭാഗങ്ങളിലേക്കുള്ള എല്ലാ കവാടങ്ങളിലും സുരക്ഷാ വിന്യാസമുണ്ട്. നാളെ മുതല്‍ മക്കയിലേക്ക് പ്രവേശനം പെര്‍മിറ്റുള്ളവര്‍ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം 27 ലക്ഷം ഹാജിമാരാണ് മക്കയിലുണ്ടായിരുന്നത്. ഇത്തവണയിത് 10000 പേര്‍ മാത്രമാണ്.
ഏറ്റവും കുറഞ്ഞ പേരെത്തുന്ന ഹജ്ജാണ് ഇത്തവണ. അതിനാല്‍ തന്നെ അതിക്രമിച്ചു കടക്കുന്നവരെ അതിവേഗത്തില്‍ സുരക്ഷാ വിഭാഗത്തിന് കണ്ടെത്താനാകും. വിദേശികളെ പിടികൂടിയാല്‍ നാട് കടത്തലാണ് ശിക്ഷ.
Adjust Story Font
16

