Quantcast

സൗദിയില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി

കോവിഡ് പശ്ചാതലത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പെരുമാറ്റചട്ടങ്ങള്‍ക്ക് വിധേയമായാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്

MediaOne Logo

  • Published:

    24 July 2020 11:49 PM IST

സൗദിയില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി
X

സൗദി അറേബ്യയില്‍ ഇത്തവണത്തെ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. കോവിഡ് പശ്ചാതലത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പെരുമാറ്റചട്ടങ്ങള്‍ക്ക് വിധേയമായാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലും പൈതൃക കേന്ദ്രങ്ങളിലുമാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുക.

സൗദി സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലാണ് ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. രാജ്യത്തെ പ്രധാന നഗരങ്ങളിലും പൈതൃക കേന്ദ്രങ്ങളിലുമാണ് ഇതിനകം ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. കോവിഡ് പശ്ചാതലത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പെരുമാറ്റചട്ടങ്ങള്‍ പാലിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈദിനോടനുബന്ധിച്ച് ഒത്തുചേരലുകള്‍ക്കും പരസ്പര ബന്ധങ്ങള്‍ പുതുക്കലിനുമാണ് പ്രാധാന്യമര്‍ഹിക്കുന്നത്.

എന്നാല്‍ കോവിഡ് പശ്ചാതലത്തിലെ പ്രത്യേക സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചായിരിക്കണം ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല് അലി പറഞ്ഞു. അടച്ചിട്ട ഇടങ്ങളില്‍ 50 കൂടുതല്‍ പേര്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

TAGS :

Next Story