Quantcast

ഹറമില്‍ കോവിഡ് പ്രതിരോധത്തിനായി പ്രത്യേക മെഡിക്കല്‍ സംഘം

സൌദി റെഡ് ക്രസന്റ് അതോറിറ്റിക്കാണ് ഏകോപന ചുമതല, കഅ്ബാ പ്രദക്ഷിണത്തിന് എത്തുന്ന ഹാജിമാരില്‍ ആര്‍ക്കെങ്കിലും രോഗ ലക്ഷണമുണ്ടെങ്കില്‍ മെഡിക്കല്‍ സംഘം പരിശോധിക്കും.

MediaOne Logo

  • Published:

    25 July 2020 12:17 AM IST

ഹറമില്‍ കോവിഡ് പ്രതിരോധത്തിനായി പ്രത്യേക മെഡിക്കല്‍ സംഘം
X

മക്കയിലെ ഹറമില്‍ കോവിഡ് പ്രതിരോധത്തിനായി പ്രത്യേക മെഡിക്കല്‍ സംഘമുണ്ടാകും. സൌദി റെഡ് ക്രസന്റ് അതോറിറ്റിക്കാണ് ഏകോപന ചുമതല. കഅ്ബാ പ്രദക്ഷിണത്തിന് എത്തുന്ന ഹാജിമാരില്‍ ആര്‍ക്കെങ്കിലും രോഗ ലക്ഷണമുണ്ടെങ്കില്‍ മെഡിക്കല്‍ സംഘം പരിശോധിക്കും. 27 മെഡിക്കല്‍ കേന്ദ്രങ്ങളാണ് ഇതിനായി ഉണ്ടാവുക. 253 ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും സേവനമാകും ഇവിടെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഉണ്ടാവുക. 112 ആംബുലന്‍സുകളും സജ്ജമായിരിക്കും. പതിനായിരം പേര്‍ മാത്രമെത്തുന്ന ഹജ്ജില്‍ ഒരു സമയം നിശ്ചിത എണ്ണം പേര്‍ക്കേ കഅ്ബക്കരികിലേക്ക് പ്രവേശനമുണ്ടാകൂ.

ഇതിന് പുറമെ, മക്ക നഗരത്തിനകത്ത് 20 അടിയന്തിര ആരോഗ്യ കേന്ദ്രങ്ങളുണ്ടാകും. ഇതില്‍ 188 ആരോഗ്യ പ്രവര്‍ത്തകരുടെ സേവനമുണ്ട്. 100 അത്യാധുനിക ആംബുലന്‍സുകളും സജ്ജം. മിനാ അറഫ മുസ്ദലിഫ എന്നിവിടങ്ങളിലുള്ള ആശുപത്രികള്‍ക്ക് പുറമേയാണിത്. ചുരുക്കത്തില്‍, ഹജ്ജിനെത്തുന്ന ഒരോ ഹാജിയും ആരോഗ്യ വിഭാഗങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തില്‍ ഭദ്രമായിരിക്കും.

TAGS :

Next Story