സൗദിയില്‍ നിന്നും നാട്ടില്‍ കുടുങ്ങിയവരുടെ റീ എന്‍ട്രി നീട്ടി ലഭിച്ച് തുടങ്ങി; ഇഖാമ കാലാവധിയും നീട്ടുന്നു
ഇതിനിടെ സൗദിയിലുള്ളവരുടെ ഇഖാമ കാലാവധി സൌജന്യമായി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുന്നുണ്ട്

സൗദിയില്‍ നിന്നും നാട്ടില്‍ പോയി വിമാനങ്ങള്‍ റദ്ദാക്കിയതോടെ തിരിച്ചു വരാനാകാത്ത വിദേശികളുടെ റീ എന്‍ട്രി ദീര്‍ഘിപ്പിച്ച് തുടങ്ങി. ആഗസ്റ്റ് 20 കണക്കാക്കിയാണ് ഭൂരിഭാഗം പേര്‍ക്കും റീ എന്‍ട്രി കാലാവധി നീട്ടി ലഭിക്കുന്നത്. എന്നാല്‍, അന്നേ ദിവസം മുതല്‍ വിമാന സര്‍വീസ് തുടങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഓട്ടോമാറ്റിക് ആയാണ് ഇതിവരെ റീ എന്‍ട്രിയുടെ കാലവധി ദീര്‍ഘിപ്പിച്ച് ലഭിച്ചത്. ലഭിക്കാത്തവര്‍ക്ക് അബ്ഷീര്‍ വഴി വരും ദിവസങ്ങളില്‍ ശ്രമിക്കാം. വിദേശത്തുള്ളവരുടെ ഇഖാമയുടെ കാലാവധി പുതുക്കി നൽകുമെന്ന് ജവാസാത്ത് അഥവാ പാസ്പോര്‍ട്ട് വിഭാഗം നേരത്തെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടായേക്കും. ഇവര്‍ക്കും ഇഖാമ പുതുക്കി ലഭിച്ച ശേഷം റീ എന്‍ട്രി പുതുക്കാനുള്ള അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇതിനിടെ സൗദിയിലുള്ളവരുടെ ഇഖാമ കാലാവധി സൌജന്യമായി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുന്നുണ്ട്. കഴിഞ്ഞ തവണ മൂന്ന് മാസത്തേക്ക് ഭൂരിഭാഗം പേര്‍ക്കും ഇഖാമ കാലാവധി സൌജന്യമായി നീട്ടി ലഭിച്ചിരുന്നു. അന്ന് നീട്ടി ലഭിക്കാത്തവര്‍ക്കാണ് ഇപ്പോള്‍ സൌജന്യമായി ഇഖാമ കാലാവധി നീട്ടി ലഭിക്കുന്നത്. ഈ വിഭാഗത്തിലെ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും നീട്ടി ലഭിച്ചിട്ടുണ്ട്. നിലവില്‍ ഇഖാമ പുതുക്കിയ ഈ വിഭാഗത്തില്‍ പെട്ടവര്‍ക്കും മൂന്ന് മാസം കൂടി അധികമായി ലഭിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ ജവാസാത്തില്‍ നിന്നും വ്യക്തതയായിട്ടില്ല.
Adjust Story Font
16

