സൗദിയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുന്നു
1800 നും താഴെയാണ് ഇന്ന് പോസിറ്റീവ് കേസുകള്‍ രേഖപ്പെടുത്തിയത്. 62000 ടെസ്റ്റുകളിലാണ് ഇത്ര പുതിയ കേസുകള്‍

സൗദിയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുന്നു. 1800 നും താഴെയാണ് ഇന്ന് പോസിറ്റീവ് കേസുകള്‍ രേഖപ്പെടുത്തിയത്. 62000 ടെസ്റ്റുകളിലാണ് ഇത്ര പുതിയ കേസുകള്‍. അതേ സമയം, രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുകയും ചെയ്യുന്നു. സൌദിക്കാശ്വാസമായി ദിവസങ്ങളായി തുടരുന്ന രോഗികളുടെ എണ്ണത്തിലെ കുറവ് ഇന്നും നിലനിര്ത്തി. രോഗ വ്യാപനം നിയന്ത്രണവിധേയമായതിനു ശേഷം ഇന്ന് ആദ്യമായി പോസിറ്റീവ് കേസുകള് ആയിരത്തിയെണ്ണൂറിനും താഴെയെത്തി. മരണ സംഖ്യയിലും ക്രമാതീതമായ കുറവ് ഇന്നും രേഖപ്പെടുത്തി. 27 പേരാണ് വിവിധ പ്രവിശ്യകളിലായി മരിച്ചത്.
റിയാദിലാണ് കൂടുതല്‍ മരണം 11 പേര്‍. ഹുഫൂഫിലാണ് ഇന്ന് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയതത്. 160 പേര്‍ക്ക്. റിയാദ്, മക്ക എന്നിവിടങ്ങളാണ് നൂറിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയത മറ്റു നഗരങ്ങള്‍. ഇതോടെ രാജ്യത്തെ ആകെ രോഗികള്‍ രണ്ട് ലക്ഷത്തി എഴുപതിരണ്ടായിരം കടന്നു. രോഗ മുക്തി നേടിയവരുടെ എണ്ണത്തിലെ വര്‍ധനവ് ഇന്നും നിലനിര്‍ത്തി. 2900ലധികം പേര്‍ക്കാണ് ഇന്ന് രേഗം ഭേദമായത്. റിയാദിലാണ് കൂടുതല്‍ രോഗമുക്തി 320 പേര്‍ക്ക്. അബഹ, ദമ്മാം, ജിദ്ദ, ഹുഫൂഫ് എന്നിവിടങ്ങളിലും നൂറിലധികം പേര്‍ക്ക് ഇന്ന് രേഗം ഭേദമായി. ഇതോടെ രോഗ മുക്തി നേടിയവര്‍ രണ്ട് ലക്ഷത്തി ഇരുപത്തിയെട്ടായിരം കടന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം രണ്ടായിരത്തി ഒരുന്നൂറിന് താഴെയെത്തി. ആകെ ടെസ്റ്റുകളുടെ എണ്ണം മുപ്പത്തി രണ്ടേ കാല് ലക്ഷം കടന്നു.
Adjust Story Font
16

