ആദ്യ ത്വവാഫിനായി ഹാജിമാരെ എത്തിച്ചത് അതീവ ജാഗ്രതയോടെയാണ്
അമ്പതിലേറെ ബസ്സുകളില്‍ പൊലീസിന്റേയും ആംബുലന്‍സുകളുടേയും അകമ്പടിയിലായിരുന്നു യാത്ര

ഹജ്ജിന്റെ ഭാഗമായുള്ള ആദ്യ ത്വവാഫിനായി ഹാജിമാരെ എത്തിച്ചത് അതീവ ജാഗ്രതയോടെയാണ്. അമ്പതിലേറെ ബസ്സുകളില്‍ പൊലീസിന്റേയും ആംബുലന്‍സുകളുടേയും അകമ്പടിയിലായിരുന്നു യാത്ര. മീഖാത്തിലേക്കും അവിടെ നിന്നും ഹറമിലേക്കും ഹാജിമാര്‍ യാത്ര ചെയ്ത രീതി കാണാം. നേരം പുലര്‍ന്നു തുടങ്ങുന്ന സമയം. ഹാജിമാര്‍ മക്കയിലെ റൂമുകളില്‍ നിന്നും പുറത്തിറങ്ങി. നേരെ പുറത്ത് നിരനിരയായൊരുക്കിയ ബസ്സുകളിലേക്ക്. ഹജ്ജിന്റെ ഭാഗമായുള്ള ത്വവാഫുല്‍ ഖുദൂം അഥവാ ഹജ്ജിനായെത്തിയാലുള്ള ആദ്യത്തെ ത്വവാഫ് നിര്‍വഹിക്കാനാണ് ഈ പുറപ്പാട്.
ഇതിനായി 80 കി.മീ അകലെയുള്ള സൈലുല്‍ കബീര്‍ മീഖാത്തിലെത്തണം. മുന്നിലും പിന്നിലും സുരക്ഷാ വിഭാഗങ്ങളും ആംബുലന്‍സുകളും അകമ്പടി.. പിന്നെ ബസ്സുകള്‍ വരിവരിയായി മീഖാത്തിലേക്ക്. അഞ്ചു ഗ്രൂപ്പുകളായി അമ്പതിലേറെ ബസ്സുകളില്‍ യാത്ര. ഓരോ ബസ്സിലും ശാരീരിക അകലം പാലിച്ചായിരുന്നു ഇരുത്തം. ഓരോ ബസ്സിലും ഡോക്ടര്‍മാര്‍. വഴി നീളെ സുരക്ഷാ വിഭാഗങ്ങള്‍ നേരത്തേ റോഡുകള്‍ ഒഴിച്ചിട്ടിരുന്നു, പിന്നീട് ഇഹ്റാം വസ്ത്രത്തില്‍ പ്രവേശിച്ച് മക്കയിലേക്ക് നീങ്ങി. പിന്നീട് മിനായിലേക്കും
Adjust Story Font
16

