ഇത്തവണ വനിത പൊലീസും മക്കയിൽ സേവനം തുടങ്ങി
രണ്ട് വനിതകളാണ് ഹജ്ജ് സേവനത്തിനായി പൊലീസ് സേനയുടെ ഭാഗമായി എത്തിയത്, ഹജ്ജ് സേവനത്തിനായി നിയോഗിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു

ഹജ്ജ് തീർത്ഥാടകർക്കായി ഇത്തവണ വനിതാ പൊലീസും മക്കയിൽ സേവനം തുടങ്ങി. രണ്ട് വനിതകളാണ് ഹജ്ജ് സേവനത്തിനായി പൊലീസ് സേനയുടെ ഭാഗമായി എത്തിയത്. ഹജ്ജ് സേവനത്തിനായി നിയോഗിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.
ഇതാദ്യമായാണ് രാജ്യത്ത് ഹജ്ജ് സേവനത്തിന് വനിതകൾ സൌദി പോലീസ് സേനയുടെ ഭാഗമായെത്തുന്നത്. അഫനാൻ, അരീജ് എന്നീ രണ്ട് സ്വദേശി വനിതകളാണ് ഹജ്ജ് സേവനത്തിനായി മക്കയിലെത്തിയത്. ഇംഗ്ലീഷ് ബിരുദധാരിയായ അരീജ് കുവൈത്ത് വിമോചന യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ മകളാണ്.പിതാവിന്റെ പാത പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് പൊലീസ് സേനയിൽ അംഗമായതെന്ന് അരീജ് പറഞ്ഞു.
രാജ്യത്തിനും സമൂഹത്തിനും സേവനങ്ങൾ ചെയ്യുവാൻ മറ്റ് പെൺകുട്ടികൾക്കും മാതൃകയാകുവാൻ ശ്രമിക്കുകയാണെന്നും അരീജ് കൂട്ടിച്ചേർത്തു. സൗദിയിലെ ആദ്യ വനിതാ മിലിട്ടറി ബാച്ച് വഴിയാണ് അഫനാൻ പൊലീസ് സേനയിലെത്തുന്നത്. ഹജ്ജ് സേവനത്തിനെത്താനായതിൽ സന്തോഷമുണ്ടെന്നും, സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ഹജ്ജ് വേളയിൽ മുഴുസമയവും ജാഗ്രതയോടെ സേവന രംഗത്തുണ്ടാകുമന്നും അഫനാൻ പറഞ്ഞു
Adjust Story Font
16

