സൗദി ദേശീയ ബാങ്കായ 'സാമ' രാജ്യത്തെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യും; കോവിഡ് പാക്കേജ് വിപുലീകരിക്കാന്‍ പദ്ധതി
കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് ബാങ്കുകള്‍ക്ക് സാമ നേരത്തെ സഹായം അനുവദിച്ചിരുന്നു

സൗദി ദേശീയ ബാങ്കായ 'സാമ' രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യും. കോവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള സഹായം തുടരുന്നത് പരിശോധിക്കുന്നതിന് വേണ്ടിയാണ് അവലോകനയോഗം. നൂറ്റി ഇരുപത് ബില്യണ്‍ റിയാലിന്റെ സഹായമാണ് ആദ്യഘട്ടത്തില്‍ ബാങ്കുകള്‍ക്ക് അനുവദിച്ചിരുന്നത്.
കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് ബാങ്കുകള്‍ക്ക് സാമ നേരത്തെ സഹായം അനുവദിച്ചിരുന്നു. ഇതിന്റെ സാഹചര്യത്തില്‍ പുരോഗതി വിലയിരുത്താനും സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിനുമാണ് നീക്കം. സാമ ഡെപ്യൂട്ടി ഗവര്‍ണര്‍ ഫഹദ് അല്‍ഷാത്രിയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ഘട്ടത്തില്‍ അനുവദിച്ച സഹായ പദ്ധതി വിപുലീകരിക്കാനും കാലാവധി ദീര്‍ഘിപ്പിക്കാനും ആലോചനയുണ്ട്.
രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ പണ ലഭ്യത ഉറപ്പ് വരുത്തണം. കൂടെ, വായ്പ്പാ തിരിച്ചടവുകള്‍ക്ക് അനുവദിച്ച സാവകാശം നീട്ടണം. കൂടുതല്‍ വായ്പ്പകള്‍ അനുവദിക്കണം. ഇതിന് ബാങ്കുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും, എ.ടി.എം ഉപയോഗിച്ചുള്ള പെയ്മെന്റ് സജീവമാക്കല്‍, ഇ-കോമേഴ്‌സിന് ഫീസിളവ് തുടങ്ങി വ്യത്യസ്ത പദ്ധതികളായിരുന്നു ആദ്യ ഘട്ടത്തില്‍. 120 ബില്യണ്‍ റിയാലിന്റെ സഹായ പദ്ധതിയാണ് ആദ്യ ഘട്ടത്തില്‍ സാമ ഇതിനായി ബാങ്കുകള്‍ക്ക് അനുവദിച്ചിരുന്നത്. നിലവിലെ സാഹചര്യം അവലോകനം ചെയ്ത് പദ്ധതി വിപുലീകരിക്കാനാണ് സാമ തയ്യറാകുന്നതെന്നാണ് സൂചന. ഇത് രാജ്യത്തെ സംരഭങ്ങള്‍ക്കും ബാങ്കിംഗ് മേഖലക്കും കൂടുതല്‍ കരുത്തു പകരും. കോവിഡ് പ്രതിസന്ധികളെ കൂടുതല്‍ വേഗത്തില്‍ തരണം ചെയ്യാനും സഹായിക്കും.
Adjust Story Font
16

