കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല; മദീനയില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി

മദീനയില്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. മുനിസിപ്പല്‍ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. 73 ഷോപ്പുകള്‍ അടപ്പിക്കുകയും 614 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. പിഴ ചുമത്തപ്പെട്ടവയില്‍ ഭൂരിഭാഗവും ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളാണ്. ബലി പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് നടപടി സ്വീകരിച്ചത്.
Next Story
Adjust Story Font
16

