Quantcast

മുഴുവൻ ആളുകളും കോവിഡ് പരിശോധന നടത്തണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

രോഗ ലക്ഷണങ്ങളുള്ളവരും ഇല്ലാത്തരും പരിശോധന നടത്തി ഉറപ്പ് വരുത്തണം.

MediaOne Logo

  • Published:

    7 Aug 2020 1:31 AM IST

മുഴുവൻ ആളുകളും കോവിഡ് പരിശോധന നടത്തണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം
X

സൗദിയിൽ മുഴുവൻ ആളുകളും തഅക്കദ് കേന്ദ്രങ്ങളിലെത്തി കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ ലക്ഷണങ്ങളുള്ളവരും ഇല്ലാത്തരും പരിശോധന നടത്തി ഉറപ്പ് വരുത്തണം. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് പരിശോധനക്ക് സമയം ബുക്ക് ചെയ്യേണ്ടത്.

നിലവിൽ ചില ആരോഗ്യ കേന്ദ്രങ്ങളിലും, വാഹന പാതയോരങ്ങളിലും തഅക്കദ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. റിയാദിലും ദമ്മാമിലും മുഴുവന്‍ സമയ സേവനം ലഭ്യമാണ്. വൈകാതെ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരം കേന്ദ്രങ്ങളിലെത്തി കോവിഡ് പരിശോധനകൾ നടത്തി വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കണമെന്നാണ് ആരോഗ്യ മന്ത്രലയം ആവശ്യപ്പെടുന്നത്. രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ഈ സേവനം ഉപയോഗിക്കാം.

സ്വഹാത്തി മൊബൈൽ ആപ്ലിക്കേഷൻ വഴി പരിശോധനക്കുള്ള സമയം ബുക്ക് ചെയ്യാവുന്നതാണ്. രോഗ ലക്ഷണങ്ങളുള്ളവർക്കും ഇല്ലാത്തവർക്കും ഇത് വഴി പരിശോധന നടത്താം. ചെറിയ ലക്ഷണങ്ങളുള്ളവരോ, പെരുന്നാൾ അവധിയിലും മറ്റും കുടുംബ പ്രോഗ്രാമുകളിൽ പങ്കെടുത്തവരോ, രോഗികളുമായി സമ്പർക്കം പുലർത്തിയവരോ ആയിട്ടുള്ളവർ ഇത്തരം കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

TAGS :

Next Story