ജിദ്ദ ഹറമൈന്‍ റെയില്‍വേ സ്റ്റേഷന്‍ ഓഫീസില്‍ വന്‍ തീപിടുത്തം
ഏറെ നേരത്തെ ശ്രമത്തിനു ശേഷം തീയണച്ചു

തീയണക്കുന്ന ദൃശ്യം
ജിദ്ദയിലെ സുലൈമാനിയ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഈ ഓഫീസില്‍ തീപിടുത്ത സമയത്ത് ആരും ഉണ്ടായിരുന്നില്ല. മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍വേയാണ് അല്‍ഹറമൈന്‍. ഇന്നലെ രാത്രിയിലുണ്ടായ തീപിടുത്തത്തിലും നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലുണ്ടായ തീ പിടുത്തത്തില്‍ റെയില്‍വേ സ്റ്റേഷന്‍ കത്തിച്ചാമ്പലായിരുന്നു. അതോടെ അന്ന് സര്‍വീസുകള്‍ മുടങ്ങി. മാസങ്ങള്‍ക്ക് ശേഷം പൂര്‍ണമായും പുനസ്ഥാപിച്ചിരുന്നു.
പുതിയ തീ പിടുത്തം നിരവധി ഓഫീസുകളിലേക്ക് പടര്‍ന്നിട്ടുണ്ട്. തീ നിയന്ത്രണ വിധേയമായതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.
Next Story
Adjust Story Font
16

