Quantcast

സൌദിയില്‍ സ്വദേശിവല്‍കരണം ശക്തമാകുന്നു; മൊത്ത ചില്ലറ മേഖലയില്‍ 70 ശതമാനവും ഇനി സ്വദേശികള്‍

കടകളിലെ ജീവനക്കാരില്‍ 70 ശതമാനവും സൌദി പൌരന്മാരാകണം എന്നതാണ് പ്രധാന നിബന്ധന.

MediaOne Logo

  • Published:

    19 Aug 2020 1:45 AM IST

സൌദിയില്‍ സ്വദേശിവല്‍കരണം ശക്തമാകുന്നു; മൊത്ത ചില്ലറ മേഖലയില്‍ 70 ശതമാനവും ഇനി സ്വദേശികള്‍
X

സൌദിയില്‍ പ്രഖ്യാപിച്ച ഒന്‍പത് മേഖലകളിലെ സ്വദേശിവത്കരണത്തിന് വ്യാഴാഴ്ച തുടക്കമാകും. കടകളിലെ ജീവനക്കാരില്‍ 70 ശതമാനവും സൌദി പൌരന്മാരാകണം എന്നതാണ് പ്രധാന നിബന്ധന. ഒന്‍പത് മേഖലകളിലെ ഹോള്‍സെയില്‍, റീട്ടെയില്‍ മേഖലക്ക് ഒരുപോലെ ഉത്തരവ് ബാധകമാണ്.

പുതിയ ഹിജ്റ വര്‍ഷം തുടങ്ങുന്ന ആഗസ്റ്റ് 20 മുതലാണ് സ്വദേശിവത്കരണത്തിന്‍റെ തുടക്കം. കടയിലെ ജീവനക്കാരില്‍ 70 ശതമാനവും സൌദി പൌരന്മാരാകണം എന്നതാണ് പ്രധാന നിബന്ധന. നേരത്തെ പ്രഖ്യാപിച്ച സ്വദേശിവത്കരണ പ്രക്രിയയുടെ തുടര്‍ച്ചയാണിത്. ഒന്‍പത് മേഖലകള്‍ക്കാണ് ഉത്തരവ് ബാധകം. തേയില-കാപ്പി-തേൻ, പഞ്ചസാര-മസാലകൾ, പഴം പച്ചക്കറി, മിനറല്‍ വാട്ടര്‍ മേഖലകള്‍ക്ക് ഉത്തരവ് ബാധകമാണ്. ഈത്തപ്പഴം, ധാന്യങ്ങള്‍, മുട്ട, ഇറച്ചി, എണ്ണ, പാലുല്‍പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളിലും സ്വദേശിവത്കരണമുണ്ടാകും. വിത്തുകള്‍, പൂവുകള്‍, ഗെയിമുകള്‍, കളിക്കോപ്പുകള്‍ എന്നിവ വില്‍ക്കുന്ന കടകളും ഉത്തരവ് നടപ്പാക്കണം.

മൊത്ത ചില്ലറ മേഖലയില്‍ ഒരുപോലെ 70 ശതമാനം സ്വദേശിവത്കരണം ബാധകമാണ്. കഴിഞ്ഞ വര്‍ഷം നിരവധി മേഖലകളില്‍ സമാന രീതിയില്‍ സ്വദേശിവത്കരണം നടപ്പാക്കിയിരുന്നു.

TAGS :

Next Story