സൌദിയില്‍ ആശ്രിതര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാനുള്ള നടപടിക്രമം ആരംഭിച്ചു
സൗദിയില്‍ ആശ്രിത വിസയില്‍ കഴിയുന്നവരെ തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ വിശദമാക്കി ജവാസാത്ത് വിഭാഗം.

സൗദിയില്‍ ആശ്രിത വിസയില്‍ കഴിയുന്നവരെ തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ വിശദമാക്കി ജവാസാത്ത് വിഭാഗം. സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്ന സ്ഥാപനം തൊഴില്‍ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ അപേക്ഷ നല്‍കുന്നത് വഴിയാണ് മാറ്റം സാധ്യമാകുക.
വിദേശ ജീവനക്കാരുടെ ആശ്രിത വിസയില്‍ കഴിയുന്നവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നടത്തുന്നതിനുള്ള നടപടക്രമങ്ങളാണ് ജവാസാത്ത് വിഭാഗം പുറത്തിറക്കിയത്. ഇതിനായി ആദ്യം സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്ന സ്ഥാപനം തൊഴില്‍ മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി സന്നദ്ധതയറിയിച്ച് അപേക്ഷം നല്‍കണം. തുടര്‍ന്ന് രക്ഷാകര്‍ത്താവിന്റെ അനുമതിക്കായി അപേക്ഷ നിലവിലെ സ്‌പോണ്‍സറുടെ അബ്ശിര്‍ സിസ്റ്റത്തിലേക്ക് നല്‍കും. ഇതില്‍ സ്‌പോണ്‍സര്‍ സമ്മതം നല്‍കുന്നതോടെ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിലേക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് മന്ത്രാലയം കൂടി അനുമതി നല്‍കുന്നതോടെ മാറ്റം സാധ്യമാകുമെന്ന് ജവാസാത്ത് വ്യക്തമാക്കി.
അതിന് ശേഷം പതിനാല് ദിവസത്തിനകം സ്ഥാപനം തുടര്‍ നപടികള്‍ പൂര്‍ത്തിയാക്കി ഇഖാമ കൈപ്പറ്റിയിരിക്കണം അല്ലാത്ത പക്ഷം അപേക്ഷ ഓട്ടോമാറ്റിക്കായി അസാധുവാകും. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സാധ്യമാകാന്‍ ആശ്രിതന്‍ പതിനെട്ട് വയസ്സ് തികഞ്ഞിരിക്കണം. ആശ്രിതന്റെയും നിലവിലെ സ്‌പോണ്‍സറായ വിദേശിയുടെയും ഇഖാമ കാലാവധിയുള്ളതായിരിക്കണം തുടങ്ങിയ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും അപേക്ഷ പരിഗണിക്കുക.
Adjust Story Font
16

