Quantcast

വിമാന സര്‍വീസുകള്‍ എന്ന് തുടങ്ങും? ചോദ്യത്തിന് സാഹചര്യം വിശദീകരിച്ച് സൗദി ആരോഗ്യ മന്ത്രാലയം

കിഴക്കന്‍ പ്രവിശ്യയിലെ കര മാര്‍ഗം രാജ്യത്ത് ജനങ്ങള്‍ക്കായി തുറന്നിരുന്നു

MediaOne Logo

  • Published:

    30 Aug 2020 10:05 PM GMT

വിമാന സര്‍വീസുകള്‍ എന്ന് തുടങ്ങും? ചോദ്യത്തിന് സാഹചര്യം വിശദീകരിച്ച് സൗദി ആരോഗ്യ മന്ത്രാലയം
X

സൗദിയിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ എന്ന് തുടങ്ങുമെന്ന ചോദ്യത്തിന് വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം. വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് വിദഗ്ദരടങ്ങുന്ന സംഘം പഠിച്ചിട്ടുണ്ട്. ഇതനുസരിച്ച് രാജ്യത്തെ ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ച് വിമാന സര്‍വീസുകള്‍ തുടങ്ങും.

ഇതുവരെ സൌദിയില്‍ പുനരാരംഭിച്ച എല്ലാ സംവിധാനവും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതു കൊണ്ടാണ് രാജ്യത്ത് കേസുകള്‍ ഗണ്യമായി കുറക്കാനായത്. ഇതേ മാതൃക പാലിച്ചാകും വിമാന സര്‍വീസുകളും തുടങ്ങുക. സ്വദേശികളുടേയും വിദേശികളുടേയും ആരോഗ്യം നിലനിര്‍‌ത്തുന്നതിലാണ് ഇപ്പോള്‍ മന്ത്രാലയത്തിന്റെ ഏക ശ്രദ്ധ. ഓരോ സംവിധാനവും കോവിഡിന് ശേഷം പുനരാരംഭിക്കുന്നത് ഇത് കണക്കിലെടുത്താണ്. ഇത് പരിഗണിച്ചാവും വിമാന സര്‍വീസുകള്‍ തുടങ്ങുക.

ആദ്യ ഘട്ടത്തില്‍ വിദേശത്തുള്ള സൌദികളുടെ ബന്ധുക്കളെയും കുടുംബാംഗങ്ങളേയും തിരിച്ചു കൊണ്ടു വരാനായി മുന്നൊരുക്കത്തിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിന് പിന്നാലെ കര മാര്‍ഗം കിഴക്കന്‍ പ്രവിശ്യ വഴി സൌദികള്‍ രാജ്യത്തേക്ക് പ്രവേശിച്ചു തുടങ്ങി. ബാക്കിയുള്ള കരാതിര്‍ത്തികളും ഉടന്‍ തുറക്കും. ഇതിന് പിന്നാലെ എയര്‍ ബബിള്‍ അടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ തുടങ്ങിയേക്കുമെന്നാണ് സൂചന. തിയതിയും സമയവും ബന്ധപ്പെട്ട വകുപ്പ് പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

TAGS :

Next Story