സൗദിയിലെ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് മുതല്‍ തുടക്കമായി
എന്നാല്‍ രാജ്യത്തെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നേരത്തെ ആരംഭിച്ചിരുന്നു

സൗദിയിലെ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് മുതല്‍ തുടക്കമായി. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് സ്‌കൂളുകള്‍ വീണ്ടും തുറന്നത്. കോവിഡ് പെരുമാറ്റചട്ടങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ രാജ്യത്തെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നേരത്തെ ആരംഭിച്ചിരുന്നു.
രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളിലാണ് ഇന്ന് പുതിയ അധ്യാനവര്‍ഷത്തിന് തുടക്കം കുറിച്ചത്. പ്രാദേശിക അന്താരാഷ്ട്ര സ്‌കൂളുകളിലുള്‍പ്പെടെ ക്ലാസുകള്‍ ആരംഭിച്ചു. കോവിഡ് പെരുമാറ്റചട്ടങ്ങള്‍ക്ക് വിധേയമായി ഓണ്‍ലൈന്‍ വഴിയാണ് ആദ്യത്തെ ഏഴ് ആഴ്ചകളില്‍ ക്ലൂസുകള്‍ നടക്കുന്നത്. ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്.
സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് രാവിലെയും ജൂനിയര്‍, സബ്ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചയ്ക്ക് ശേഷവുമാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാവുക. എന്നാല്‍ ഇന്ത്യ എംബസി സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നേരത്തെ തന്നെ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകള്‍ നടന്നു വരുന്നത്.
ഇത്തവണ വേനല്‍ അവധി ദിവസങ്ങളിലും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ഉണ്ടായിരുന്നു. മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതലാണ് രാജ്യത്തെ സ്‌കൂളുകള്‍ അടച്ചിട്ടത്. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ജൂണ്‍ അവസാനത്തോടെ വേനല്‍ അവധിക്ക് സ്‌കൂളുകള്‍ അടച്ചു. വാര്‍ഷിക വേനല്‍ അവധി കഴിഞ്ഞാണ് സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉറപ്പു വരുത്തുന്നതിന് വിപുലമായ പദ്ധതികളാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ സജ്ജീകരികരിച്ചിരിക്കുന്നത്.
Adjust Story Font
16

