സൗദിയിലേക്ക് മടങ്ങുന്നതിന് ക്രമീകരണമായി; 25 രാജ്യങ്ങളിലേക്കുള്ള സൗദി എയര്‍ലൈന്‍സിന്‍റെ ആദ്യ പട്ടികയില്‍ ഇന്ത്യയില്ല
കോവിഡ് കേസുകളില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ എന്ന് തുടങ്ങുമെന്നതില്‍ വ്യക്തതയില്ല

സൗദിയിലേക്ക് മടങ്ങാന്‍ സൗദി എയര്‍ലൈന്‍സ് ആരംഭിക്കുന്ന സര്‍വീസുകളിലേക്ക് യാത്രക്കാര്‍ക്കുള്ള ചട്ടം പ്രഖ്യാപിച്ചു. സൗദിയിലേക്ക് മടങ്ങുന്നവർക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിദ്ധീകരിച്ച അതേ ചട്ടങ്ങളാണ് സൌദി എയര്‍ലൈന്‍സും പ്രസിദ്ധീകരിച്ചത്. സൌദിയിലേക്കുള്ള യാത്രക്ക് ഏഴ് നിബന്ധനകളാണ് യാത്രക്കാര്‍ക്കുള്ളത്.
പ്രധാന നിബന്ധനകള്‍ ഇവയാണ്: 1. സൌദിയ വെബ്സൈറ്റില്‍ നിന്നും ഫോം പൂരിപ്പിച്ച് സൗദിയിൽ എത്തുന്ന സമയം ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഏൽപ്പിക്കണം 2. എല്ലാ യാത്രക്കാരും സൗദിയിലെത്തിയ ഉടൻ 7 ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂന്ന് ദിവസം മതി. 3. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാല്‍ പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൽറ്റ് ആണെന്ന് ഉറപ്പ് വരുത്തണം. 4. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തതമൻ, തവക്കൽന തുടങ്ങിയ ആപുകൾ എല്ലാ യാത്രക്കാരും ഡൗൺലോഡ് ചെയ്യണം. സൗദിയിലെത്തി 8 മണിക്കൂറിനുള്ളിൽ യാത്രക്കാർ താമസിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ ആപിൽ രജിസ്റ്റർ ചെയ്യണം. 5. യാത്രക്കാർക്ക് ഏതെങ്കിലും രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടാൽ 937 ലേക്ക് വിളിക്കാം 6. യാത്രക്കാർ ആപിൽ ദിവസവും നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആരോഗ്യ പരിശോധന നടത്തിയിരിക്കണം. 7. ക്വാറന്‍റൈൻ സമയം എല്ലാ സുരക്ഷാ മുൻ കരുതലുകളും പാലിച്ചിരിക്കണം.
ഓരോ രാജ്യങ്ങളിലേക്കുമുള്ള യാത്രക്കുള്ള നിബന്ധനകളും ഫോമും ഈ ലിങ്കില്‍ ലഭിക്കും: https://www.saudia.com/before-flying/travel-information/travel-requirements-by-international-stations
യുഎഇ, കുവൈത്ത്, ഒമാൻ, ബഹ്റൈന്‍, ഈജിപ്ത്, ലബനാൻ, തുനീഷ്യ, മൊറോക്കോ, ചൈന, യു കെ, ഫ്രാൻസ്, ഇറ്റലി, സ്പെയിന്‍, ജർമനി, ആസ്ത്രിയ, തുർക്കി, ഗ്രീസ്, ബംഗ്ളാദേശ്, ഫിലിപൈൻസ്, മലേഷ്യ, സൗത്ത് ആഫ്രിക്ക, സുഡാൻ, എത്യോപ്യ, കെനിയ, നൈജീരിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് സൗദി എയർലൈൻസ് വഴി സഞ്ചരിക്കുന്നവർക്കുള്ള ഉപാധികളാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കോവിഡ് കേസുകളില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ എന്ന് തുടങ്ങുമെന്നതില്‍ വ്യക്തതയില്ല.
Adjust Story Font
16

