ഫലസ്തീന്‍ വിഷയത്തില്‍ സമാധാന മാര്‍ഗത്തിലുള്ള പരിഹാരമാണ് വേണ്ടത്; അമേരിക്കയോട് സൌദി
ഇതിനായി 2002ല്‍ അറബ് രാജ്യങ്ങള്‍ മുന്നോട്ട് വെച്ച സമാധാന പദ്ധതി പരിഗണിക്കണമെന്ന് സല്‍മാന്‍ രാജാവ് ആവശ്യപ്പെട്ടു.

യു.എ.ഇയും ഇസ്രയേലും നയതന്ത്ര ബന്ധം ഊഷ്മളമാക്കിയ സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും സൌദി ഭരണാധികാരി സല്‍മാന്‍ രാജാവും ഫോണില്‍ സംസാരിച്ചത്. യു.എ.ഇക്ക് വേണ്ടി ഇസ്രയേലിലേക്കുള്ള വ്യോമ പാത തുറന്നു കൊടുത്തതിനെ ട്രംപ് അഭിനന്ദിച്ചു.
ഫലസ്തീന്‍ വിഷയത്തില്‍ സമാധാന മാര്‍ഗത്തിലൂടെ പരിഹാരം വേണമെന്ന് ഇരുവരും പറഞ്ഞു. ഇതിനായി 2002ല്‍ അറബ് രാജ്യങ്ങള്‍ മുന്നോട്ട് വെച്ച സമാധാന പദ്ധതി പരിഗണിക്കണമെന്ന് സല്‍മാന്‍ രാജാവ് ആവശ്യപ്പെട്ടു. ഇതു പ്രകാരം 1967ലെ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത മേഖലകള്‍ തിരിച്ചു നല്‍കണം. ഇതിനോട് പക്ഷേ ട്രംപിന്റെ മറുപടി എന്തെന്നത് വ്യക്തമല്ല. മുന്നോട്ട് വെച്ച ഉപാധി അംഗീകരിക്കും വരെ ഇസ്രയേലുമായി നയതന്ത്രം ബന്ധം ഉണ്ടാകില്ലെന്ന് സൌദി വ്യക്തമാക്കിയിരുന്നു.
Next Story
Adjust Story Font
16

