സേവനത്തിന് മറുപേരായി കെ.എം.സി.സി; മഹാമാരി കാലത്ത് 20 കുടുംബങ്ങള്‍ക്ക് കൈത്താങ്ങ്
'കൂടെയുണ്ട് കൈത്താങ്ങായി' എന്ന കാമ്പയിനിലൂടെയാണ് സഹായ വിതരണം

സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി സൗദി കിഴക്കന്‍ പ്രവിശ്യ കെ.എം.സി,സി. പ്രവിശ്യയില്‍ നിന്നും കോവിഡ് ബാധിച്ച് മരിച്ച ഇരുപത് മലയാളികളുടെ കുടുംബങ്ങള്‍ക്കാണ് സഹായധനം പ്രഖ്യാപിച്ചത്. 'കൂടെയുണ്ട് കൈത്താങ്ങായി' എന്ന കാമ്പയിനിലൂടെയാണ് സഹായ വിതരണം നടത്തുക.
മഹാമാരിയെ തുടര്‍ന്ന് അനാഥരായ കുടുംബങ്ങള്‍ക്ക് സഹായവുമായാണ് കെ.എം.സി.സി കാമ്പയിന് തുടക്കം കുറിച്ചത്. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന കോവിഡ് ബാധിച്ച് മരിച്ച 20 പേരുടെ കുടുംബങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സഹായ വിതരണം നടത്തുക.
25,000 രൂപ വീതമാണ് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുക. സഹായ ധനത്തിന്റെ വിതരണ ഉദ്ഘാടനം പ്രസിഡന്റ്ര് മുഹമ്മദ് കുട്ടി കോഡൂര്‍, ബാവാ അബ്ദുറഹ്മാന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. ബിസിനസ് രംഗത്തുള്ള സ്ഥാപനങ്ങളെയും വ്യക്തികളെയും പങ്കെടുപ്പിച്ചാണ് കാമ്പയിനുള്ള ധനസമാഹരണം നടത്തുന്നത്.
കാമ്പയിന്റെ തുടര്‍ച്ചയായി കൂടുതല്‍ കുടുംബങ്ങളിലേക്ക് സഹായ വിതരണം എത്തിക്കാനാണ് സംഘടന ആലോചിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
Adjust Story Font
16

