സൗദിയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ സര്‍വീസുകള്‍ വീണ്ടും വിപുലീകരിച്ചു
സെപ്തംബര്‍ രണ്ടാം പകുതിയിലേക്കുള്ള സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഷെഡ്യൂള്‍ വിപുലപ്പെടുത്തിയത്.

സൗദിയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ വീണ്ടും വിപുലീകരിച്ചു. ഈ മാസം രണ്ടാം പകുതിയിലേക്കുള്ള സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പട്ടിക വിപുലപ്പെടുത്തിയത്. പുതിയ പട്ടികയനുസരിച്ച് മുപ്പത്തിയെട്ട് സര്‍വീസുകളാണ് ഇന്ത്യയിലേക്കുള്ളത്. സെപ്തംബര്‍ പതിനൊന്ന് മുതല്‍ ഇരുപത്തിയൊന്‍പത് വരെയുള്ള തിയ്യതികളിലാണ് സര്‍വീസുകള്‍.
സെപ്തംബര്‍ രണ്ടാം പകുതിയിലേക്കുള്ള സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഷെഡ്യൂള്‍ വിപുലപ്പെടുത്തിയത്. ഈ മാസം പതിനൊന്ന് മുതല്‍ 29 വരെയുള്ള തിയ്യതികളിലെ സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. പുതുക്കിയ പട്ടികയനുസരിച്ച് കേരളത്തിലേക്കുള്ള പതിനേഴ് സര്‍വീസുകള്‍ ഉള്‍പ്പെടെ 38 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് സര്‍വീസുകള്‍ നടത്തുക. ദമ്മാം, റിയാദ് വിമാനത്താവളങ്ങളില്‍ നിന്നാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍. ഇത്തവണയും ജിദ്ദയില്‍ നിന്നും കേരളത്തിലേക്ക് സര്‍വീസുകളൊന്നുമില്ല.
ദമ്മാമില്‍ നിന്നും പതിനൊന്ന്, പതിമൂന്ന്, പതിനാല്, പത്തൊന്‍പത് തിയ്യതികളില്‍ തിരുവനന്തപുരത്തേക്കും, പതിനാല്, പതിനെട്ട്, ഇരുപത്തിയൊമ്പത് തിയ്യതികളില്‍ കണ്ണൂരിലേക്കും, പതിനാറിന് കൊച്ചിയിലേക്കും, പതിനേഴിന് കോഴിക്കോട്ടേക്കുമാണ് സര്‍വീസുകള്‍. റിയാദില്‍ നിന്നും പന്ത്രണ്ടിനും ഇരുപതിനും കെച്ചിയിലേക്കും, പതിമൂന്ന് പതിനഞ്ച് ഇരുപത്തിരണ്ട് തിയ്യതികളില്‍ കോഴിക്കോട്ടേക്കും, പതിനേഴിനും ഇരുപത്തിയഞ്ചിനും കണ്ണൂരിലേക്കും, പത്തൊന്‍പതിന് തിരുവനന്തപുരത്തേക്കുമാണ് സര്‍വീസുകള്‍.
സര്‍വീസുകളില്‍ എയര്‍ ഇന്ത്യ നടത്തുന്ന മൂന്ന് സര്‍വീസുകള്‍ കേരളം വഴി മുംബൈയിലേക്ക് കണ്ക്ഷന്‍ സര്‍വീസുകളായാണ് നടത്തുക. ബാക്കിയുള്ളവ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരളത്തിലേക്ക് മാത്രമായും സര്‍വീസ് നടത്തും. ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് വിമാന കമ്പനി ഓഫീസുകള്‍ വഴിയോ ഓണ്‍ലൈന്‍ വഴിയോ ടിക്കറ്റുകള്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
Adjust Story Font
16

