Quantcast

മൂവായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയുമായി സൗദി

പുതിയ പദ്ധതികൾ പ്രവർത്തനസജ്ജമാകുന്നതോടെ 2991 പേർക്ക് പുതിയതായി തൊഴിൽ ലഭിക്കും

MediaOne Logo

  • Published:

    13 Sept 2020 2:04 AM IST

മൂവായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയുമായി സൗദി
X

സൗദിയിൽ കഴിഞ്ഞ മാസം 71 പുതിയ വ്യവസായ പദ്ധതികൾക്ക് ലൈസൻസുകൾ അനുവദിച്ചു. ഒന്നേ ദശാംശം ആറ് ബില്ല്യൺ റിയാലാണ് ഇതിലൂടെ നിക്ഷേപം പ്രതീക്ഷിക്കുന്നത്. ഇത് വഴി മൂവായിരത്തോളം തൊഴിലവസരങ്ങൾ സഷ്ടിക്കാനാകുമെന്ന് വ്യവസായ മന്ത്രാലയം പറഞ്ഞു.

നിർമ്മാണത്തിലുള്ളതടക്കം ആകെ 9,357 വ്യവസായ സ്ഥാപനങ്ങളാണ് സൗദിയിലുള്ളത്. ഇതിൽ 71 പുതിയ വ്യവസായ പദ്ധതികൾക്ക് കഴിഞ്ഞ മാസം ലൈസൻസുകൾ അനുവദിച്ചു. 160 കോടി റിയാൽ ഈ പദ്ധതികളിലൂടെ നിക്ഷേപം പ്രതീക്ഷിക്കുന്നു.

പുതിയ പദ്ധതികൾ പ്രവർത്തനസജ്ജമാകുന്നതോടെ 2991 പേർക്ക് പുതിയതായി തൊഴിൽ ലഭിക്കും. ജൂലൈ മാസത്തിൽ 115 കോടി റിയാൽ നിക്ഷേപത്തിൽ 86 വ്യവസായ പദ്ധതികൾക്ക് ലൈസൻസുകളനുവദിച്ചിരുന്നു.

ഭക്ഷ്യ വസ്തുക്കൾ നിർമ്മിക്കുന്ന 12 പദ്ധതികൾ, നോൺ-മെറ്റാലിക് ധാതുക്കൾ ഉൽപ്പാദിപ്പിക്കുന്ന എട്ട് ഫാക്ടറികൾ, ഫോംഡ് മിനറൽസ് ഉൽപാദനത്തിനായി അഞ്ച് ഫാക്ടറികൾ, പ്ലാസ്റ്റ്ക്, റബർ എന്നിവയുടെ ഉൽപാദനത്തിനായി ആറ് ഫാക്ടറികൾ, എന്നിവക്ക് പുറമെ മറ്റ് മേഖലകളിലെ വ്യവസായ പദ്ധതികൾക്കും കഴിഞ്ഞ മാസം വ്യവസായ മന്ത്രാലയം ലൈസൻസുകൾ അനുവദിച്ചു.

സൗദിക്കാവശ്യമായ ഭൂരിഭാഗം ഉപഭോക്തൃ ഉൽപ്പന്നങ്ങളും രാജ്യത്തിനകത്ത് തന്നെ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ മാസം 542 സ്വദേശികൾക്കും, 565 വിദേശികൾക്കും വ്യവസായ മേഖലയിൽ തൊഴിൽ ലഭിച്ചതായും മന്ത്രാലയം അറിയിച്ചു.

TAGS :

Next Story