Quantcast

കള്ളപ്പണം തടയാന്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി സൗദി

ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും എന്നാല്‍ നിയമാനുസൃതമല്ലാത്ത പണിടപാടുകള്‍ നിയന്ത്രിക്കുന്നതുമാണ് പരിഷ്‌കരിച്ച നിയന്ത്രണങ്ങള്‍

MediaOne Logo

  • Published:

    12 Sep 2020 8:13 PM GMT

കള്ളപ്പണം തടയാന്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി സൗദി
X

കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തമാക്കി സൗദി അറേബ്യ. വിദേശ പണമിടപാട് സ്ഥാപനങ്ങള്‍ക്കാണ് പുതിയ നിയന്ത്രണങ്ങള്‍ ബാധകമാക്കിയത്. സൗദി ദേശീയ ബാങ്കായ സാമയുടെ വിദേശ പണമിടപാട് ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും ഇടപാടുകള്‍ രാജ്യത്ത് പൂര്‍ണ്ണമായും നിരോധിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിനുള്ള ധന സഹായം എന്നിവ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രങ്ങളും നിര്‍ദ്ദേശങ്ങളും സൗദി അറേബ്യ നടപ്പിലാക്കുന്നത്. രാജ്യത്തെ വിദേശ പണമിടപാട് സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കുമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാക്കിയത്.

ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും എന്നാല്‍ നിയമാനുസൃതമല്ലാത്ത പണിടപാടുകള്‍ നിയന്ത്രിക്കുന്നതുമാണ് പരിഷ്‌കരിച്ച നിയന്ത്രണങ്ങള്‍. സ്ഥാപനം ദേശീയ ബാങ്കായ സാമയുടെ വിദേശ പണമിടപാടിനുള്ള അംഗീകാരം നേടിയിരിക്കണം. അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും ഇനി വിദേശ നാണയ വിനിമയം നടത്താന്‍ അനുവാദമുണ്ടാകില്ല.

അഞ്ച് വര്‍ഷത്തേക്കാണ് സാമ അംഗീകാരം നല്‍കുക. ഇത് കാലാവധി തീരുന്നതിനും ആറ് മാസം മുമ്പ് പുതുക്കിയിരിക്കണമെന്നും നിയമം നിഷ്‌കര്‍ശിക്കുന്നുണ്ട്. ഹോട്ടലുകള്‍ക്കും അംഗീകൃത ടൂറിസം ഓഫീസുകള്‍ക്കും അനുവദിച്ച പരിതിക്കുള്ളിലുള്ള വിദേശ കറന്‍സി കൈമാറ്റം ചെയ്യുന്നതിനുള്ള അനുമതി തുടരും. ഇവ പിന്നീട് പുതിയ വിദേശ പണമിടപാട് വിരുദ്ധ നിയമങ്ങള്‍ക്ക് വിധേയമായി ബാങ്കുകള്‍ക്കോ, വിദേശ പണമിടപാട് സ്ഥാപനങ്ങള്‍ക്കോ വില്‍ക്കാവുന്നതുമാണ്.

സാമയുടെ അംഗീകാരം നേടുന്ന വിദേശ പണമിടപാട് സ്ഥാപനങ്ങളെ മറ്റ് എല്ലാ തരത്തിലുള്ള ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും പുതിയ നിയമം തടയുന്നുണ്ട്. ബാങ്കിംഗ് എകൗണ്ടുകള്‍ കൈകാര്യം ചെയ്യുക, ഗ്യാരണ്ടി കത്തുകള്‍ നല്‍കുക, നിക്ഷേപങ്ങള്‍ സ്വീകരിക്കുക, കറന്‍സി, ലോഹങ്ങള്‍, ഓഹിരകള്‍ എന്നിവയില്‍ ഊഹകച്ചവടങ്ങള്‍ നടത്തുക തുടങ്ങി ഇടപാടുകള്‍ നടത്തുന്നതിന് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ടാകില്ല.

നിയമ ലംഘനങ്ങളിലേര്‍പ്പെടുന്ന സ്ഥാപനങ്ങളെ ഉടന്‍ നിരോധിക്കുന്നതിനും മൂലധന വസുതു വകകള്‍ കണ്ടു കെട്ടുന്നതിനും പുതിയ നിയമം അനുവദിക്കുന്നുണ്ട്.

TAGS :

Next Story