Quantcast

സൗദിയില്‍ ഒരു ലക്ഷത്തിലേറെ പഴക്കമുള്ള ഫോസിലുകള്‍ കണ്ടെത്തി

സൗദിയിലെ ഏറ്റവും പഴക്കമുള്ള ജനവാസ മേഖലയാണ് തബൂക്ക്

MediaOne Logo

  • Published:

    17 Sept 2020 2:13 AM IST

സൗദിയില്‍ ഒരു ലക്ഷത്തിലേറെ പഴക്കമുള്ള ഫോസിലുകള്‍ കണ്ടെത്തി
X

സൗദിയിലെ തബൂക്കില്‍ ഒരു ലക്ഷത്തി ഇരുപതിനായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഫോസിലുകള്‍ കണ്ടെത്തി. മനുഷ്യരുടേയും ആനകളുടേയും കാലടയാളങ്ങളും ആര്‍ക്കിയോളജി വിഭാഗം കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ പുരാവസ്തു മേഖലകളും ചരിത്ര മേഖലകളും ബന്ധിപ്പിച്ച് ടൂറിസം പദ്ധതിക്ക് ഒരുക്കം തുടങ്ങിയതായി പൈതൃക അതോറിറ്റി സി.ഇ.ഒ മീഡിയവണിനോട് പറഞ്ഞു.

തബൂക്കിനും തൈമക്കും ഇടയിലാണ് ഒരു ലക്ഷത്തി ഇരുപതിനായിരം വര്‍ഷം മുന്നേ ജനവാസമുള്ള അത്യപൂര്‍വ മേഖല കണ്ടെത്തിയത്. ഇവിടെയുള്ള വരണ്ടു പോയ ഒരു തടാകത്തിനരികിലായിരുന്നു അന്താരാഷ്ട്ര പുരാവസ്തു സംഘത്തിന്റെ അന്വേഷണം. 7 മനുഷ്യര്‍ 43 ആനകള്‍ 107 ഒട്ടകങ്ങള്‍, മാനുകള്‍ എന്നിവ നിറഞ്ഞു നിന്ന മേഖലയുടെ അടയാളങ്ങളാണ് കണ്ടെത്തിയത്. ആനകളുടെ 233 അസ്ഥികളും കണ്ടെടുത്തു.

നാടോടി സംഘങ്ങള്‍ തമ്പടിച്ച ഇടമാണിതെന്നും കരുതുന്നു. സൌദിയിലെ ഏറ്റവും പഴക്കമുള്ള ജനവാസ മേഖലയാണ് തബൂക്ക്. വിവിധ പ്രവാചകരന്മാരുടെ കാലത്തെ അടയാളങ്ങള്‍ ഇവിടെയുണ്ട്. ഇവ ബന്ധിപ്പിച്ച് ടൂറിസം പദ്ധതി തുടങ്ങാന്‍‌‌ പദ്ധതി ആവിഷ്കരിച്ചതായി പൈതൃക അതോറിറ്റി സിഇഒ വാര്‍ത്താ സമ്മേളനത്തിന് ശേഷം മീഡിയവണിനോട് പറഞ്ഞു. റിയാദ് ഡിജിറ്റല്‍ സിറ്റിയിലെ ക്രൌണ്‍ പ്ലാസയിലായിരുന്നു സാസ്കാരിക മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനം.

TAGS :

Next Story