ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ സമ്പത്തിക ക്രമക്കേടില്‍ കൂടുതല്‍ നടപടികള്‍ ആവശ്യപ്പെട്ട് രക്ഷിതാക്കള്‍
ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ പാരന്‍സ് അസോസിയേഷന്‍ കേരളയാണ് നടപടിയാവശ്യപ്പെട്ട് രംഗത്ത് വന്നത്. ക്രമക്കേടില്‍ ഉത്തരവാദികളായവരില്‍ നിന്ന് നഷ്ടം ഈടാക്കണമെന്നാണ് ആവശ്യം.

ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ സമ്പത്തിക ക്രമക്കേടുകളില്‍ കൂടുതല്‍ നടപടികള്‍ ആവശ്യപ്പെട്ട് രക്ഷാകര്‍തൃ സംഘടന. ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ പാരന്‍സ് അസോസിയേഷന്‍ കേരളയാണ് നടപടിയാവശ്യപ്പെട്ട് രംഗത്ത് വന്നത്. ക്രമക്കേടില്‍ ഉത്തരവാദികളായവരില്‍ നിന്ന് നഷ്ടം ഈടാക്കണമെന്നാണ് ആവശ്യം.
ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഭരണ സമിതി മുന്‍ ചെയര്‍മാനെയും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇവര്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. നടപടി പുറത്ത് വന്നതോടെയാണ് ഉത്തരവാദികളില്‍ നിന്ന് നഷ്ടം ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ കൂടി സ്വീകരിക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയത്.
Watch video story
Next Story
Adjust Story Font
16

