Quantcast

സൗദിയില്‍ ലിംഗ വേതന വ്യത്യാസം നിര്‍ത്തലാക്കി; സ്ത്രീ പുരുഷ ജീവനക്കാര്‍ക്ക് ഒരേ വേതനം

ജീവനക്കാര്‍ക്കിടയില്‍ ഒരേ ജോലിക്ക് വ്യത്യസ്ത വേതനം നിര്‍ണ്ണയിക്കുന്ന രീതിക്കാണ് വിലക്കേര്‍പ്പെടുത്തിയത്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് നടപടി.

MediaOne Logo

  • Published:

    18 Sept 2020 3:10 AM IST

സൗദിയില്‍ ലിംഗ വേതന വ്യത്യാസം നിര്‍ത്തലാക്കി; സ്ത്രീ പുരുഷ ജീവനക്കാര്‍ക്ക് ഒരേ വേതനം
X

വേതന വ്യവസ്ഥയിലെ സ്ത്രീ-പുരുഷ വിവേചനം അവസാനിപ്പിച്ച് സൗദി അറേബ്യ. ജീവനക്കാര്‍ക്കിടയില്‍ ഒരേ ജോലിക്ക് വ്യത്യസ്ത വേതനം നിര്‍ണ്ണയിക്കുന്ന രീതിക്കാണ് വിലക്കേര്‍പ്പെടുത്തിയത്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് നടപടി.

രാജ്യത്തെ ജീവനക്കാരുടെ വേതനത്തില്‍ ലിംഗാധിഷ്ടിത വിവേചനമില്ലെന്ന് ഉറപ്പാക്കുന്നതാണ് പുതിയ ഉത്തരവ്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം രാജ്യത്തെ തൊഴിലുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കിയത്. ലൈംഗീകത, വൈകല്യം, പ്രായം, മറ്റേതെങ്കിലും തരത്തിലുള്ള വിവേചനം എന്നിവയുടെ അടിസ്ഥാനത്തില്‍ തൊഴിലാളികളെ ജോലിയെടുക്കുന്നതിനിടയിലോ, ജോലി സ്ഥലത്തോ വേര്‍തിരിവ് നടത്തുന്നതില്‍ നിന്നും തൊഴിലുടമകളെ വിലക്കുന്നതാണ് പുതിയ നിയമം.

Watch video story

TAGS :

Next Story