Quantcast

സൗദി ത്വാഇഫിലെ മലനിരകളിൽ തീ പടരുന്നു; അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

ആളപായമൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല

MediaOne Logo

  • Published:

    18 Sept 2020 11:06 PM IST

സൗദി ത്വാഇഫിലെ മലനിരകളിൽ തീ പടരുന്നു; അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
X

സൗദിയിൽ ത്വാഇഫിലെ മലനിരകളിൽ തീ പടരുന്നു. തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്ന് സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. ആളപായമൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

സൗത്ത് ത്വാഇഫിലെ അമദ് പർവ്വത നിരകളിൽ ബുധനാഴ്ച പുലർച്ചെയാണ് തീപടർന്ന് തുടങ്ങിയത്. ശക്തമായ കാറ്റ് മൂലം മരങ്ങൾ ഇടതൂർന്ന് വളരുന്ന കൂടുതൽ മേഖലകളിലേക്ക് തീ വ്യാപിക്കുന്നതായാണ് റിപ്പോർട്ട്. എന്നാൽ ആളപായങ്ങളൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തീ അണക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടന്ന് വരികയാണെന്ന് സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് രണ്ടായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അമാദ് പർവ്വതത്തിൽ ജൂനിപ്പർ മരങ്ങൾ ധാരാളമായി വളരുന്നുണ്ട്. ധാരാളം കന്നുകാലികളുടേയും ആവാസ കേന്ദ്രമാണിവിടെ. നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൊണ്ടും ശ്രദ്ധേയമാണ് ഈ സ്ഥലം.

അതെ സമയം മക്കയിലെ മലനിരകളിലാണ് തീപർന്നതെന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story