ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള സൗദിയുടെ വിലക്ക് വന്ദേ ഭാരതിനെ ബാധിക്കില്ല
ഇന്നും സൌദിയില്‍ നിന്നുള്ള വന്ദേഭാരത് വിമാനങ്ങള്‍ പതിവുപോലെ സര്‍വീസ് നടത്തി

ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് സൌദി അറേബ്യ ഏര്‍പ്പെടുത്തിയ വിലക്ക് വന്ദേഭാരത് സര്‍വീസുകളെ ബാധിക്കില്ല. ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും പതിവുപോലെ സര്‍വീസ് തുടരാനാകും. എന്നാല്‍ ഇന്ത്യയില്‍ നിന്നും സൌദിയിലേക്കുള്ള ചാര്‍ട്ടേഡ് സര്‍വീസുകള്‍ക്ക് പ്രത്യേക അനുമതി വാങ്ങണം.
കഴിഞ്ഞ ദിവസമാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഉത്തരവ് പ്രചരിച്ചത്. ഇതു പ്രകാരം ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തി വെക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഈ മാസം 15ന് ഇറങ്ങിയ സര്‍ക്കുലറിന്റെ തുടര്‍ച്ചയാണെന്നാണ് വിവരം. അതായത് ഇന്ത്യയില്‍ നിന്നും സൌദിയിലേക്കുള്ള സര്‍വീസുകള്‍ സാധാരണ ഗതിയിലാകുന്നത് വൈകുമെന്ന് ചുരുക്കം.
ഇന്ത്യക്കൊപ്പം ബ്രസീലിനും അര്‍ജന്‍റീനക്കും ഉത്തരവ് ബാധകമാണ്. ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല. നിലവില്‍ ഈ ഉത്തരവ് ഇന്ത്യയിലേക്ക് ഷെഡ്യൂള്‍ ചെയ്ത വന്ദേഭാരത്, ചാര്‍ട്ടേഡ‍് വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല. ഇന്നും സൌദിയില്‍ നിന്നുള്ള വന്ദേഭാരത് വിമാനങ്ങള്‍ പതിവുപോലെ സര്‍വീസ് നടത്തിയിട്ടുണ്ട്.
വന്ദേഭാരത് അടക്കമുള്ള സര്‍വീസുകളെ പുതിയ ഉത്തരവ് ബാധിക്കാതിരിക്കാന്‍ എംബസി ഇടപെടുകയും ചെയ്തിട്ടുണ്ട്. അതിനിടെ, കൊച്ചിയില്‍ നിന്നും ഇന്ന് സൌദിയിലേക്കുള്ള നഴ്സുമാരുടെ വിമാനം റദ്ദായി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഈ സര്‍വീസ് റദ്ദാകുന്നത്. അവസാന ഘട്ടത്തില്‍ അനുമതി റദ്ദായതാണ് കാരണം.
Adjust Story Font
16

