സൗദി നാട് കടത്തല്‍ കേന്ദ്രത്തിലെ 351 പേര്‍ സ്വദേശത്തേക്ക് മടങ്ങി
അന്തേവാസികളുടെ ആദ്യ ബാച്ച് കഴിഞ്ഞ ദിവസം റിയാദില്‍ നിന്നും ചെന്നൈയിലേക്ക് പോയിരുന്നു

സൗദി നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന അന്തേവാസികളുടെ രണ്ടാമത്തെ ബാച്ച് ഇന്ന് നാട്ടിലേക്ക് തിരിച്ചു. ജിദ്ദയില്‍ നിന്നുള്ള മുന്നൂറ്റി അമ്പതിലധികം വരുന്ന അന്തേവാസികളാണ് നാട്ടിലേക്ക് മടങ്ങിയത്. രാജ്യത്തെ വിവിധ ജയിലുകളില്‍ നിന്നും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയവരാണ് സംഘത്തിലെ ഭൂരിഭാഗം പേരും.
രാജ്യത്തെ വിവിധ ജയിലുകളില്‍ നിന്നും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയവരുടെ രണ്ടാം സംഘമാണ് ഇന്ന് യാത്രയായത്. 351 പേരടങ്ങുന്ന സംഘം ജിദ്ദയില്‍ നിന്നും ഡല്‍ഹിയിലേക്കാണ് യാത്രയായത്. സൗദി എയര്‍ലൈന്‍സാണ് ഇവര്‍ക്കുള്ള യാത്രാ സൗകര്യം ഒരുക്കിയത്. 850 ഓളം പേരാണ് മാസങ്ങളായി നടപടികള്‍ പൂര്‍ത്തിയാക്കി നാട് കടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്നത്. കോവിഡിനെ തുടര്‍ന്നുള്ള യാത്രാ പ്രതിസന്ധികള്‍ നേരിട്ടതാണ് യാത്ര വൈകാന്‍ ഇടയാക്കിയത്.
അന്തേവാസികളുടെ ആദ്യ ബാച്ച് കഴിഞ്ഞ ദിവസം റിയാദില്‍ നിന്നും ചെന്നൈയിലേക്ക് പോയിരുന്നു. അതില്‍ 231 പേരാണ് യാത്രയായത്. എന്നാല്‍ തുടക്കത്തില്‍ ഷെഡ്യൂള്‍ ചെയ്ത ആദ്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് ഇത് വരെയും നാടണയാന്‍ കഴിഞ്ഞിട്ടില്ല. റിയാദില്‍ നിന്നും കെച്ചിയിലേക്ക് സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരുന്ന വിമാനമാണ് അവസാന നിമിഷം റദ്ദ് ചെയ്തത്. ഇവരുടെ യാത്ര എന്ന് ഉണ്ടാകുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇത് വരെയായി രണ്ട് വിമാനങ്ങളില്‍ 582 പേരാണ് നാട്ടിലേക്ക് മടങ്ങിയത്. ബാക്കിയുള്ളവരെ കൂടി എത്രയും വേഗം യാത്രയാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമായി നടത്തി വരികയാണെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.
Adjust Story Font
16

