Quantcast

യമന്‍ തടവിലുള്ള സൗദി സെെനികരെ മോചിപ്പിക്കാന്‍ ധാരണയായെന്ന് സഖ്യസേന

പകരമായി ഹൂതികളും വിഭജനവാദികളും അടക്കം 1081 പേരെ വിട്ടയക്കും

MediaOne Logo

  • Published:

    29 Sept 2020 2:57 AM IST

യമന്‍ തടവിലുള്ള സൗദി സെെനികരെ മോചിപ്പിക്കാന്‍ ധാരണയായെന്ന് സഖ്യസേന
X

പതിനഞ്ച് സൌദി സൈനികരെ യമനിലെ തടവില്‍ നിന്നും മോചിപ്പിക്കാന്‍ കരാറായതായി സഖ്യസേന. ഇതിന് പകരമായി ഹൂതികളക്കം 1080 പേരെ സൌദി സര്‍ക്കാറും സഖ്യസേനയും വിട്ടയക്കും. ഇതിനായി യമന്‍ സര്‍ക്കാറുമായും ഹൂതികളുമായും നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി.

യമനിലേക്കുള്ള യു.എന്‍ ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത്, റെഡ‍്ക്രസന്‍റ്, യമന്‍ ഭരണകൂടം, സൌദി അറേബ്യ, ഹൂതികള്‍, തെക്കന്‍ വിഭജന വാദികള്‍ എന്നിവര്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് തടവുകാരുടെ കൈമാറ്റം. ഇതു പ്രകാരം 15 സൌദി സൈനികരെ യമനില്‍ നിന്നും മോചിപ്പിക്കുമെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.

പകരമായി ഹൂതികളും വിഭജനവാദികളും അടക്കം 1081 പേരെ വിട്ടയക്കും. പതിനയ്യായിരത്തിലേറെ പേരാണ് യമനിലെ യുദ്ധത്തില്‍ തടവുകാരായുള്ളത്. യുദ്ധത്തില്‍ പങ്കെടുത്തവരുടെ തടവിലാണിവര്‍. ഇതില്‍ സഖ്യസേനയുടേയും യമന്‍റേയും ഭാഗമായ 290 തടവുകാരെ ഹൂതികള്‍ ആദ്യം വിട്ടയച്ചു. പിന്നാലെ 128 ഹൂതികളെ സൌദിയും വിട്ടയച്ചിരുന്നു. തടവുകതാരുടെ കൈമാറ്റം സമാധാന ശ്രമം ഊര്‍ജിതമാക്കുമെന്നാണ് യുഎന്‍‌ പ്രതീക്ഷ.

TAGS :

Next Story