Quantcast

സൌദിയില്‍ വിദേശ കരാര്‍ തൊഴിലാളികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണമെന്ന് ശൂറ കൌണ്‍സില്‍

മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലെ തസ്തികകളില്‍ സ്വദേശി നിയമനം നടത്തുന്നതിനാണ് കൗണ്‍സിലിന്റെ ശിപാര്‍ശ.

MediaOne Logo

  • Published:

    30 Sept 2020 1:34 AM IST

സൌദിയില്‍ വിദേശ കരാര്‍ തൊഴിലാളികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണമെന്ന് ശൂറ കൌണ്‍സില്‍
X

വിദേശികളായ താല്‍ക്കാലിക കരാര്‍ ജീവനക്കാര്‍ക്ക് പകരം സ്വദേശികളെ നിയമിക്കണമെന്ന നിര്‍ദ്ദേശവുമായി സൗദി ശൂറാ കൗണ്‍സില്‍. മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലെ തസ്തികകളില്‍ സ്വദേശി നിയമനം നടത്തുന്നതിനാണ് കൗണ്‍സിലിന്റെ ശിപാര്‍ശ. നിര്‍ദ്ദേശം മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി വിദേശികളുടെ ജോലി നഷ്ടപ്പെടാന്‍ ഇടയാക്കും.

താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ ജോലിയെടുക്കുന്ന സബ് കോണ്ട്രാക്ടിംഗ് കമ്പനി ജീവനക്കാര്‍ക്ക് പകരം സ്വദേശികളെ നിയമിക്കാനാണ് പദ്ധതി. ഇത് സംബന്ധിച്ച പഠനം നടത്തി പദ്ധതി നടപ്പിലാക്കണമെന്ന് സൗദി ശൂറാ കൗണ്‍സില്‍ മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചു. മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തിന് കീഴിലെ തസ്തികകളിലാണ് പദ്ധതി നടപ്പിലാക്കുക. താല്‍ക്കാലിക കരാര്‍ ജോലികള്‍, ഓപറേഷന്‍സ്, മെയിന്റനന്‍സ് മേഖലകളിളെ സാങ്കേതിക, സൂപ്പര്‍വൈസറി തസ്തികകളിലാണ് സ്വദേശി നിയമനത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഇത്തരം തസ്തികകളില്‍ ജോലിയെടുക്കുന്ന വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ കണ്ടെത്തി നിയമിക്കുന്നതിനാണ് പദ്ധതിയിടുന്നത്. ഇത് സ്വദേശികളുടെ തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനും ഒപ്പം കൂടുതല്‍ മികച്ച നിലയില്‍ മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതികളെ നിരീക്ഷിക്കുന്നതിനും, നിയമ ലംഘനങ്ങള്‍ക്ക് തടയിടുന്നതിനും സഹായിക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. പൊതുഇടങ്ങളിലെ നിയമ ലംഘനങ്ങള്‍ പിടികൂടുന്നതിന് രാജ്യത്തെ ചില നഗരസഭകള്‍ സ്ഥാപിച്ച സ്മാര്‍ട്ട് ക്യാമറകള്‍ രാജ്യമെങ്ങും വ്യാപിപ്പിക്കണമെന്നും ശൂറാ കൗണ്‍സില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

TAGS :

Next Story