വ്യക്തികളുടെ കീഴിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാപനത്തിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാനാകില്ലെന്ന് സൌദി
വീട്ടുവേലക്കാർ, ഹൌസ് ഡ്രൈവർമാർ, ആയമാർ, സേവകർ തുടങ്ങിയ വിഭാഗങ്ങളില്‍പെട്ടവര്‍ വ്യക്തിഗത സ്പോണ്‍സര്‍ക്ക് കീഴിലാണ് ജോലി ചെയ്യാറുള്ളത്. ഇവര്‍ക്കിനി സ്ഥാപനങ്ങളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാനാകില്ല.

സൗദിയിൽ വ്യക്തികളുടെ കീഴിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാപനത്തിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാനാകില്ല. തൊഴിൽ, സാമൂഹ്യ ക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. താല്‍ക്കാലികമായാണ് സേവനം നിര്‍ത്തി വെക്കുന്നത്.
നേരത്തെ വ്യക്തികളുടെ കീഴിൽ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാപനങ്ങളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് അനുമതിയുണ്ടായിരുന്നു. നിബന്ധനകളോടെയായിരുന്നു ഈ സേവനം. ഇതാണിപ്പോള്‍ നിര്‍ത്തി വെച്ചിരിക്കുന്നത്. വീട്ടുവേലക്കാർ, ഹൌസ് ഡ്രൈവർമാർ, ആയമാർ, സേവകർ തുടങ്ങിയ വിഭാഗങ്ങളില്‍പെട്ടവര്‍ വ്യക്തിഗത സ്പോണ്‍സര്‍ക്ക് കീഴിലാണ് ജോലി ചെയ്യാറുള്ളത്. ഇവര്‍ക്കിനി സ്ഥാപനങ്ങളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാനാകില്ല. ഈ സേവനം തൽക്കാലത്തേക്ക് നിർത്തിവെക്കുന്നതായി തൊഴിൽ, സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടില്‍ അറിയിച്ചു. ഇത്തരം ജോലിക്കാരുടെ പ്രൊഫെഷൻ മാറുന്നതും ഇതോടെ സാധ്യമല്ലാതാവും. സേവനം നിർത്തിവെച്ചതിന് കാരണമോ സേവനം പുനരാരംഭിക്കുമോ എന്നത് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
Adjust Story Font
16

