Quantcast

നവംബർ ഒന്ന് മുതൽ വിദേശരാജ്യങ്ങളിൽ നിന്നുളള ഉംറ തീർത്ഥാടകർക്കും സൗദിയിലെത്താം

മക്ക ഗവർണ്ണറുടെ നേതൃത്വത്തിൽ നടന്ന എക്സികൂട്ടീവ് കമ്മറ്റി ഹറമിലെ ഒരുക്കങ്ങൾ വിലയിരുത്തി

MediaOne Logo

  • Published:

    1 Oct 2020 1:32 AM IST

നവംബർ ഒന്ന് മുതൽ വിദേശരാജ്യങ്ങളിൽ നിന്നുളള ഉംറ തീർത്ഥാടകർക്കും സൗദിയിലെത്താം
X

നവംബർ ഒന്ന് മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുളള ഉംറ തീർത്ഥാടകർക്കും സൗദിയിലെത്താം. ദിനം പ്രതി ഇരുപതിനായിരം തീർത്ഥാടകർക്ക് ഉംറ ചെയ്യുവാൻ അവസരം ലഭിക്കും. മക്ക ഗവർണ്ണറുടെ നേതൃത്വത്തിൽ നടന്ന എക്സികൂട്ടീവ് കമ്മറ്റി ഹറമിലെ ഒരുക്കങ്ങൾ വിലയിരുത്തി. ഘട്ടം ഘട്ടമായി ഉംറ തീർത്ഥാടനവും സന്ദർശനവും തിരിച്ച് കൊണ്ട് വരുന്നതോടൊപ്പം വിശ്വാസികൾക്ക് ഇരുഹറമുകളും പ്രാർത്ഥനക്കായി തുറന്ന് കൊടുക്കുകയും ചെയ്യും. ആദ്യ ഘട്ടത്തിൽ ഞായറാഴ്ച മുതൽ ദിനം പ്രതി 6000 ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ ചെയ്യുവാൻ മാത്രമായിരിക്കും അവസരം നൽകുക.

Watch Video Story

TAGS :

Next Story