സൗദിയില്‍ സ്വദേശികളില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടമാണ് നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്. വനിതകള്‍ക്കിടയിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതല്‍.

സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മാ നിരക്കില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പതിനൊന്നില്‍ നിന്നും പതിനഞ്ച് ശതമാനമായാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടമാണ് നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്. വനിതകള്‍ക്കിടയിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതല്‍. ഈ വര്‍ഷത്തെ രണ്ടാം പാദത്തിലെ റിപ്പോര്‍ട്ടിലാണ് തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
Watch Video Story
Next Story
Adjust Story Font
16

