സൗദിയിൽ കോവിഡ് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ആയിരത്തിനും താഴെ
സൗദിയിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ആയിരത്തിനും താഴെയെത്തി. രോഗ മുക്തി നിരക്ക് 95.38 % ആയി ഉയർന്നു. പതിനായിരത്തിലധികം പേരാണ് ഇനി ചികിത്സയിലുള്ളത്.

സൗദിയിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ആയിരത്തിനും താഴെയെത്തി. രോഗ മുക്തി നിരക്ക് 95.38 % ആയി ഉയർന്നു. പതിനായിരത്തിലധികം പേരാണ് ഇനി ചികിത്സയിലുള്ളത്. ഈ മാസം ആരംഭത്തിൽ 1519 പേരായിരുന്നു സൗദിയിയിൽ ഗുരുതരാവസ്ഥയിലുണ്ടായിരുന്നത്. ഇന്ന് അത് 993 ആയി കുറഞ്ഞു. 21,227 പേർ ചികിത്സയിലുണ്ടായിരുന്നുവെങ്കിലും, ഒരു മാസം കൊണ്ട് രോഗികളുടെ എണ്ണത്തിൽ പതിനായിരത്തിലധികം കുറവുണ്ടായി. ഏപ്രിൽ 10ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ രോഗ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.
Watch Video Story
Next Story
Adjust Story Font
16

