Quantcast

സൗദിയില്‍ ലെവിയും വര്‍ധിപ്പിച്ച നികുതിയും തുടരും; കോവിഡ് പ്രതിസന്ധി മറികടക്കും വരെ വേറെ വഴിയില്ലെന്ന് ധനകാര്യ മന്ത്രാലയം

അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറെടുപ്പിലാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്

MediaOne Logo

  • Published:

    1 Oct 2020 10:19 AM GMT

സൗദിയില്‍ ലെവിയും വര്‍ധിപ്പിച്ച നികുതിയും തുടരും; കോവിഡ് പ്രതിസന്ധി മറികടക്കും വരെ വേറെ വഴിയില്ലെന്ന് ധനകാര്യ മന്ത്രാലയം
X

സൌദിയിലെ പ്രവാസികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ലെവി അടുത്ത വര്‍ഷവും തുടരും. മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ച മൂല്യ വര്‍ധിത നികുതിയിലും മാറ്റമുണ്ടാകില്ല. കോവിഡ് കാരണം ബജറ്റ് കമ്മി കുത്തനെ കൂടിയ സാഹചര്യത്തിലാണ് തീരുമാനം. എണ്ണ വിലയിടിഞ്ഞതും എണ്ണേതര വരുമാനം കുറഞ്ഞതും സാന്പത്തിക രംഗത്തെ ബാധിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറെടുപ്പിലാണ് സൌദി ധനകാര്യ മന്ത്രാലയം. കോവിഡ് കാരണം വരുമാനം കുത്തനെ കുറഞ്ഞു. ചിലവാകട്ടെ, ഇരട്ടിയോളം വര്‍ധിച്ചു. ഇതോടെ ഈ വര്‍ഷം പ്രതീക്ഷിക്കുന്ന ബജറ്റ് കമ്മി 298 ബില്യണ്‍ റിയാലാണ്. ഇത് അടുത്ത സാന്പത്തിക വര്‍ഷത്തില്‍ കുറക്കാനാണ് ശ്രമം.

298ല്‍ നിന്നും 145 ബില്യണ്‍ റിയാലാക്കി ബജറ്റ് കമ്മി കുറക്കുകയാണ് ലക്ഷ്യം. അടുത്ത വര്‍ഷവും കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതം വരുമാനത്തിലുണ്ടാകും. എണ്ണവരുമാനം ഇടിഞ്ഞിട്ടുണ്ട്. എണ്ണേതര വരുമാനവും കോവി‍ഡ് കാരണം കുറഞ്ഞു. വരുമാനം വര്‍ധിപ്പിക്കാനാണ് മൂല്യ വര്‍ധിത നികുതി അഥവാ വാറ്റ് മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചത്.

15 ശതമാനമാണിപ്പോള്‍ വാറ്റ്. അത് അടുത്ത വര്‍ഷവും തുടരും. പ്രവാസികളില്‍ നിന്നും ഈടാക്കുന്ന ലെവിയിലും മാറ്റമുണ്ടാകില്ല. ഇവയില്‍ നിന്നുള്ള വരവോടെ അടുത്ത വര്‍ഷം വരുമാനത്തില്‍ ഒന്പത് ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്‍റെ പ്രതീക്ഷ. എണ്ണയുടെ വില വര്‍ധിക്കുകയും പ്രതിസന്ധി നീങ്ങുകയും ചെയ്താലാകും ലെവി, വാറ്റ് എന്നിവയില്‍ ഇനി പുനപരിശോധനക്ക് സാധ്യത.

TAGS :

Next Story