ആശ്വാസത്തിന്‍റെ നെടുവീര്‍പ്പിട്ട് ഉംറ തീര്‍ഥാടകര്‍ ഹറമിന്‍റെ മുറ്റത്ത് സുജൂദ് ചെയ്തു: കഅ്ബയെ വലംവെച്ച് ഉംറക്ക് തുടക്കം; മക്കയിലെ കാഴ്‌ചകള്‍
ആറായിരം പേരാണ് ഇന്ന് ഉംറ കര്‍മം പൂര്‍ത്തിയാക്കുന്നത്

ലോകമെങ്ങുമുള്ള വിശ്വാസികളുടെ കണ്ണു മനസ്സും നിറച്ച് ഉംറ തീര്‍ഥാടനത്തിന് മക്കയില്‍ തുടക്കമായി. കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതോടെ കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ഉംറ കര്‍മങ്ങള്‍. ഓരോ വര്‍ഷവുമെത്തുന്ന ലക്ഷോപ ലക്ഷങ്ങള്‍ക്ക് പകരം ഓരോ പതിനഞ്ച് മിനിറ്റിലും നൂറ് വീതം ഹാജിമാരാണ് മതാഫില്‍ പ്രവേശിക്കുന്നത്. വിശ്വാസികളുടെ നെഞ്ചുലച്ച് വിജനമായി കിടന്ന ഹറമിന്‍റെ മുറ്റത്ത് ഇന്ന് വീണ്ടും അവരുടെ ആശ്വാസത്തിന്‍റെ കണ്ണീരിറ്റു വീണു.

കണ്ണുനിറയെ വീണ്ടും ഹറമും കഅ്ബയും കാണുന്ന ഹാജിമാര്‍ക്ക് പക്ഷേ കിസ്‌വയില്‍ തൊടാനോ ഹജറുല്‍ അസ്‌വദിനെ മുത്താനോ സാധിക്കില്ല. കോവിഡ് സാഹചര്യത്തില്‍ സ്പര്‍ശന സാധ്യത ഒഴിവാക്കിയാണ് കര്‍മങ്ങള്‍.

അര്‍ധരാത്രി മുതല്‍ നൂറ് പേര്‍ വീതമുള്ള സംഘങ്ങളായി തീര്‍ഥാടകര്‍ കഅ്ബക്കരികിലെത്തി. ആറ് ഘട്ടങ്ങളിലായി ആറായിരം പേരാണ് ഇന്ന് ഉംറ കർമ്മം പൂര്‍ത്തിയാക്കുന്നത്. തീര്‍ഥാടകരെത്തുന്ന സാഹചര്യത്തില്‍ പത്ത് തവണയാണ് ഇനിയുള്ള ഓരോ ദിവസവും ഹറം അണുമുക്തമാക്കുക.

കോവിഡ് വ്യാപനം ശക്തമായതോടെ മാര്‍ച്ചില്‍ നിര്‍ത്തി വെച്ച ഉംറ തീര്‍ഥാടനമാണ് സൌദി അറേബ്യ പുനരാരംഭിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെ സൌദിയിലം സ്വദേശികളും വിദേശികളുമടങ്ങുന്ന ആദ്യ സംഘം കഅ്ബയുടെ മുറ്റമായ മതാഫില്‍ പ്രവേശിച്ചു. നൂറ് പേര്‍ വീതമുള്ള സംഘങ്ങളായി കഅ്ബയെ തീര്‍ഥാടകര്‍ വലയം വെച്ചു.

15 മിനിറ്റു കൊണ്ട് ഒരു സംഘത്തിന് കഅ്ബക്കരികെ ത്വവാഫ് പൂര്‍ത്തിയാക്കാം. ശേഷം സഫാ മര്‍വാ കുന്നുകള്‍ക്കിടയിലെ പ്രയാണം അഥവാ സഅ്‍യും പൂര്‍ത്തിയാക്കും. ഇന്ന് ആറായിരം പേരാണ് ഉംറ കര്‍മം പൂര്‍ത്തിയാക്കുക. ഹറമിനകത്തേക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കാനും പ്രത്യേകം വാതിലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
നിശ്ചിത കേന്ദ്രങ്ങളില്‍ നിന്നും ബസ്സുകളിലാണ് തീര്‍ഥാടകരെത്തുന്നത്. സ്വകാര്യ വാഹനങ്ങളിലെത്തുന്നവര്‍ക്കും സംഗമിക്കാന്‍ സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. ഈ മാസം 17 വരെ പ്രതിദിനം ആറായിരം പേരാണ് ഉംറ നിര്‍വഹിക്കുക. 18ആം തിയതി മുതല്‍ പതിനയ്യായിരം പേര്‍ക്ക് ഉംറ നിര്‍വഹിക്കാം.
നവന്പര്‍ ഒന്നു മുതലാണ് വിദേശത്തു നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഉംറക്ക് അവസരം അന്നു മുതല്‍ പ്രതിദിനം ഇരുപതിനായിരം പേര്‍ക്ക് ഉംറയും 60,000 പേര്‍ക്ക് നമസ്കാരത്തിലും പങ്കെടുക്കാം. പ്രതിദിനം നാലായിരത്തിലേറെ കോവിഡ് കേസുകളെത്തിയ സൌദി അറേബ്യയില്‍ ഇപ്പോള്‍ നാന്നൂറ് കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിശക്തമായ ലോക്ക്ഡൌണും ഘട്ടം ഘട്ടമായുള്ള തുറക്കലും വഴിയാണ് കോവിഡ് പടര്‍ച്ച രാജ്യം അമര്‍ച്ച ചെയ്തത്. അന്നനുഭവിച്ച വീര്‍പ്പുമുട്ടലിന്‍റെ ആശ്വാസം കൂടിയാണ് ഇന്ന് രാജ്യം അനുഭവിക്കുന്നത്. അത്ര കര്‍ശനമായി ചട്ടങ്ങള്‍ നടപ്പിലാക്കിയത് കാരണമാണ് ഇത്ര വേഗത്തില്‍ ഹറമിന്‍റെ മുറ്റത്തേക്ക് ശുഭ്രവസ്ത്രധാരികള്‍ക്കെത്താന്‍ സഹായകരമായതും. ഹറമിലെ വിശദമായ വീഡിയോ വിവരങ്ങള്‍ മീഡിയവണ്‍ ടിവിയിലും ഫെയ്സ്ബുക്ക് പേജിലും യൂടൂബിലും കാണാം.
Adjust Story Font
16

