Quantcast

സൗദിയില്‍ ഐ.ടി, കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ 60 ശതമാനം സ്വദേശിവല്‍ക്കരണം നിജപ്പെടുത്തി

സ്വകാര്യ മേഖലയിലെ ഐ.ടി, കമ്മ്യുണിക്കേഷന്‍ മേഖലകളില്‍ പ്രഖ്യാപിച്ച സ്വദേശില്‍ക്കരണത്തിനാണ് മന്ത്രാലയം പരിധി നിശ്ചയിച്ചത്

MediaOne Logo

  • Published:

    6 Oct 2020 11:44 PM IST

സൗദിയില്‍ ഐ.ടി, കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ 60 ശതമാനം സ്വദേശിവല്‍ക്കരണം നിജപ്പെടുത്തി
X

സൗദിയില്‍ ഐ.ടി, കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം ആദ്യഘട്ടത്തില്‍ അറുപത് ശതമാനമായി നിജപ്പെടുത്തി. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് സ്വദേശിവല്‍ക്കരണം സംബന്ധിച്ച വിശദീകരണം നല്‍കിയത്. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഐ.ടി, കമ്മ്യൂണിക്കേഷന്‍ മേഖലകളിലെ തസ്തികകളില്‍ പുതുതായി സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചത്.

സ്വകാര്യ മേഖലയിലെ ഐ.ടി, കമ്മ്യുണിക്കേഷന്‍ മേഖലകളില്‍ പ്രഖ്യാപിച്ച സ്വദേശില്‍ക്കരണത്തിനാണ് മന്ത്രാലയം പരിധി നിശ്ചയിച്ചത്. ആദ്യ ഘട്ടത്തില്‍ അറുപത് ശതമാനം തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കാനാണ് പദ്ധതി. നാലില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമായിരിക്കും. ആശയ വിനിമയ, വിവര സാങ്കേതിക മേഖലയില്‍ കൂടുതല്‍ ജീവനക്കാര്‍ ജോലിയെടുക്കുന്ന സ്ഥാപനങ്ങളെയാണ് നിയമം കൂടുതല്‍ ബാധിക്കുക. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ നിര്‍ദ്ദേശം സംബന്ധിച്ച് വിശദീകരണം പുറപ്പെടുവിച്ചത്. വിവര സാങ്കേതിക മേഖലയിലെ എഞ്ചിനയറിംഗ്, ആപ്ലിക്കേഷന്‍ ഡവലപ്പ്മെന്റ്, പ്രോഗ്രാമിംഗ്, അനാലിസിസ്, ടെക്നിക്കല്‍ സപ്പോര്‍ട്ട്, ടെലി കമ്മ്യൂണിക്കേഷന്‍ ടെക്നിക്കല്‍ ഫീല്‍ഡ് തുടങ്ങിയ തസ്തികകളിലാണ് സ്വദേശിവല്‍ക്കരം നടപ്പിലാകുക. ഐ.ടി മേഖലയില്‍ 9000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മേഖലയുടെ വളര്‍ച്ചക്ക് ഉത്തേജനം പകരുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നടപടി. സ്വദേശിവല്‍ക്കരിച്ച തസ്തികകളിലെ മിനിമം വേതനവും മന്ത്രാലയം നിശ്ചയിച്ചു നല്കിയിട്ടുണ്ട്. സവിശേഷമായ തസ്തികകളില്‍ തുടക്കത്തില്‍ ഏഴായിരം റിയാലും, ടെക്നിക്കല്‍ തസ്തികകളില്‍ അയ്യായിരം റിയാലുമാണ് മിനിമം വേതനം.

TAGS :

Next Story