Quantcast

ഉംറ തീർത്ഥാടനം പുരോഗമിക്കുന്നു; നവംബർ 15 വരെ ബുക്കിംഗ് പൂർത്തിയായി

ഉംറക്കെത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും തീർത്ഥാടകർ സീസണൽ ഇൻഫ്‌ളുവൻസ, മെനിഞ്ചൈറ്റിസ് എന്നിവക്കുള്ള പ്രതിരോധ കുത്തിവെപ്പുകളെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

MediaOne Logo

  • Published:

    7 Oct 2020 12:05 AM IST

ഉംറ തീർത്ഥാടനം പുരോഗമിക്കുന്നു; നവംബർ 15 വരെ ബുക്കിംഗ് പൂർത്തിയായി
X

മക്കയിൽ ഉംറ തീർത്ഥാടനം പുരോഗമിക്കുന്നു. അടുത്ത മാസം 15 വരെയുള്ള ബുക്കിംഗ് ഇതിനോടകം തന്നെ പൂർത്തിയായി. തീർത്ഥാടകർ കുത്തിവെപ്പുൾപ്പെടെയുള്ള എല്ലാ പ്രതിരോധമാർഗ്ഗങ്ങളും സ്വീകരിച്ചാണ് ഉംറക്കെത്തേണ്ടതെന്ന് മന്ത്രാലം അറിയിച്ചു.

ഹറം കാര്യവിഭാഗം ഉദ്യോഗസ്ഥരുടേയും, ആരോഗ്യ പ്രവർത്തകരുടേയും നിർദ്ദേശങ്ങൾ പാലിച്ച്കൊണ്ടാണ് തീർത്ഥാടകർ കർമ്മങ്ങൾ ചെയ്യേണ്ടത്. ഹറമിലെത്തുന്ന തീർത്ഥാടകർക്ക് ലഭിക്കുന്ന വള പുറപ്പെട്ട സ്ഥാനത്ത് തിരിച്ചെത്തുന്നത് വരെ കയ്യിൽ ധരിക്കണം. വളയുടെ അതേ നിറത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ട്രാക്കിലൂടെയാണ് തീർത്ഥാടകർ ഹറമിനകത്ത് പ്രവേശിക്കേണ്ടതും, കർമ്മങ്ങൾ ചെയ്യേണ്ടതും.

ഉംറക്കെത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും തീർത്ഥാടകർ സീസണൽ ഇൻഫ്‌ളുവൻസ, മെനിഞ്ചൈറ്റിസ് എന്നിവക്കുള്ള പ്രതിരോധ കുത്തിവെപ്പുകളെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാസ്‌ക് ധരിക്കുക, അകലം പാലിക്കുക, കൈകകൾ ഇടക്കിടെ 20 സെക്കന്റ് വീതം കഴുകി അണുവിമുക്തമാക്കുക, മുടിനീക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുമു്തമാക്കുക, തുടങ്ങിയ കാര്യങ്ങളിൽ തീർത്ഥാടകർ കണിശതപാലിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു. മീഖാത്തിൽ പോയി ഇഹ്‌റാം ചെയ്യുന്നവർ നമസ്‌കരിക്കുന്നതിനായി സ്വന്തമായി പരവതാനി കൊണ്ട് വരേണ്ടതാണ്. തീർത്ഥാടകർക്ക് കുടിക്കുന്നതിനായി സംസം വെള്ളം ബോട്ടിലുകളിലായി വിതരണം ചെയ്യുമെന്ന് ഹറം കാര്യ വിഭാഗം അറിയിച്ചു.

TAGS :

Next Story